ന്യൂദല്‍ഹി : ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് കൈമാറിയത് ആരാണന്ന് രാഹുല്‍ ഗാന്ധിയുടെ പിതാമഹന് ജവഹര്‍ലാല്‍ നെഹ്റുവിനോട് ചോദിച്ചാല്‍ അറിയാമെന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി. 1962ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്സ്പ്രസ് ലേഖനത്തേയും ഉള്‍ക്കൊള്ളിച്ച് ട്വിറ്ററിലൂടെയാണ് മീനാക്ഷി ലേഖി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയറവ് വെച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ആരോപിച്ചിരുന്നു. അതിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡിയും രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി എത്തി. ഇന്ത്യയുടെ പ്രദേശം ആരാണ് ചൈനക്ക് നല്‍കിയതെന്ന് നെഹ്റുവിനോട് ചോദിച്ചാല്‍ രാഹുലിന് അറിയാന്‍ സാധിക്കും. ആരാണ് രാജ്യസ്നേഹികള്‍, ആരാണ് അല്ലാത്തവര്‍ എന്ന് പൊതുജനത്തിന് നന്നായി അറിയാമെന്നുമായിരുന്നു കിഷന്റെ ട്വീറ്റ്.
ചൈനയുമായുള്ള പ്രശ്നത്തില്‍ ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നിലേക്കാണ് പിന്മാറിയത്. ഫിംഗര്‍ നാല് ഇന്ത്യയുടെ പോസ്റ്റായിരിക്കെ ഫിംഗര്‍ മൂന്നിലേക്ക് എന്തിനാണ് മാറിയത്. ചൈനക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തലകുനിച്ചെന്നുമായിരുന്നു രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചത്. പ്രധാനമന്ത്രി ഇന്ത്യന്‍ പ്രദേശം ചൈനക്ക് വിട്ടുനല്‍കി. പ്രശ്നത്തില്‍ പ്രതിരോധമന്ത്രി മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: