മോഹന കണ്ണന്
പഴയതുപോലെ മദാരിമേത്തര് വിഷാദത്തോടെ രാജേയുടെ കാല് ഉഴിഞ്ഞുകൊണ്ടിരുന്നു.
കൊട്ടകള്‍ പുറപ്പെട്ടു. ഭീകരമായ നിമിഷങ്ങളായിരുന്നു അത്. ശിവാജിയുടെയും അനുയായികളുടെയും ഹൃദയമിടിപ്പ് വര്‍ധിച്ചു. രക്ഷക ഭടന്മാര് കൊട്ട വഹിച്ചുവന്നവരെ തടഞ്ഞു. ഇനി ജഗദംബ മാത്രമേ തുണയായിട്ടുള്ളൂ. എല്ലാവരും മൗനമായി പ്രാര്‍ത്ഥിച്ചു. പഠാണി സൈനികര്‍ ഓരോന്നായി കൊട്ടകള്‍ തുറന്നു പരിശോധിച്ചു. ഒന്ന്, രണ്ട്, മൂന്ന് എല്ലാറ്റിലും മധുര പലഹാരങ്ങള്‍ തന്നെ.
എല്ലാം തുറന്നു പരിശോധിച്ചേക്കുമോ എന്ന ഭീതി എല്ലാവരിലും ആശങ്ക പടര്‍ത്തിയിരിക്കയാണ്. അപ്പോള്‍, ശരി പോയ്ക്കോട്ടെ എന്ന് ഖാന്റെ ആജ്ഞ ലഭിച്ചു. ദേവി ഭവാനി, ഖാന്റെ മുഖത്തുകൂടി ആശീര്വാദരൂപത്തില് പറയിപ്പിച്ചതായിരുന്നു അത്. ഈ ആജ്ഞ ഹിന്ദു രാഷ്ട്രത്തെ ജീവിക്കാനനുവദിക്കൂ എന്നതിന് തുല്യമായിരുന്നു.
സ്വാതന്ത്ര്യ സൂര്യഗ്രഹണം ക്ഷണ നേരംകൊണ്ട് മാറിക്കിട്ടി. കപടിയായ ഔറംഗസേബിന്റെ മൃത്യുപാശത്തില്‍നിന്നും അതും ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പ് ശിവാജിയും സംഭാജിയും രക്ഷിക്കപ്പെട്ടു.
ഔറംഗസേബ് അടുത്ത ദിവസത്തെ പരിപാടിയുടെ പ്രാവര്ത്തികവശങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോഴേക്കും കൊട്ടകള്‍ ആഗ്രയില്‍നിന്നും ദൂരേ എത്തിയിരുന്നു. ബഹുദൂരം…എവിടെ എത്തണമായിരുന്നു അവിടെ എത്തിക്കൊണ്ടിരിക്കുന്നു. സന്ധ്യാകാലം അവസാനിക്കാറായി അന്ധകാരം വ്യാപിച്ചു തുടങ്ങി. സ്വരാജ്യത്തിന്റെ മുഖ്യ ന്യായാധിപന്മാരായ നിരാജിപന്ത്, ദത്താജി പന്ത് മുന്‍ നിശ്ചയപ്രകാരം അവിടെ പ്രതീക്ഷിച്ചു നില്‍പ്പുണ്ടായിരുന്നു. പല്ലക്ക് വാഹകന്മാര് രണ്ട് കൊട്ടകള്‍ ചുമന്നുവരുന്നുണ്ടായിരുന്നു. അഹോ! എന്തൊരു സന്തോഷം! ഇനിയങ്ങോട്ട് ഓരോ നിമിഷങ്ങളും അമൂല്യങ്ങളാണ്. കൊട്ടകള്‍ താഴെവെച്ചു, അകത്തുള്ളവര്‍ പുറത്തുവന്നു. അവിടെ തയ്യാറാക്കി നിര്‍ത്തിയിരുന്ന കുതിരപ്പുറത്ത് കയറി. മറ്റു രണ്ടുപേരും പിന്തുടര്ന്നു. കുതിരകളും അവരുടെ ആവശ്യം മനസ്സിലാക്കിയതുപോലെ വായുവേഗത്തില്‍ ഓടിമറഞ്ഞു.
അര്‍ദ്ധരാത്രിയായപ്പോഴേക്കും സുരക്ഷിതമായി മഥുരയില്‍ എത്തി. അവിടെ കൃഷ്ണാജി ത്രിമല് എന്ന ബ്രാഹ്മണന് മുന്‍കൂട്ടി സൂചന കിട്ടിയിരുന്നു. കൃഷ്ണാജിയുടെ സംരക്ഷണത്തില്‍ സംഭാജിയെ ഏല്‍പ്പിച്ചു. കാരണം ആയിരത്തിലേറെ കിലോമീറ്റര്‍ യാത്ര ചെയ്യണം, മാത്രമല്ല അച്ഛനും മകനും ഒരുമിച്ചു യാത്ര ചെയ്താല്‍ അന്വേഷിക്കുന്നവര്‍ക്ക് എളുപ്പമാകും, അപായ സാധ്യത കൂടുതലാണ്. സ്വരാജ്യത്തെത്തി യോഗ്യമായ സമയം അറിയിക്കുമ്പോള്‍ താങ്കള്‍ സംഭാജിയെ കൊണ്ടുവരണം എന്ന് ശിവാജി കൃഷ്ണാജിയെ ചുമതലപ്പെടുത്തി. അത്യന്തം ആപത്കരമാണെങ്കിലും സന്തോഷത്തോടെ കൃഷ്ണാജി ആ ചുമതല ഏറ്റെടുത്തു. പെട്ടെന്നു തന്നെ എല്ലാവരും വേഷം മാറി അവിടെനിന്നും പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: