കോട്ടയം: ജനദ്രോഹനടപടികളുമായി മുന്നോട്ട് പോകുന്ന ഇടതു സര്‍ക്കാരിന് ജനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്. ബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യയെ പുറത്താക്കിയതുപോലെ ജനം പിണറായി വിജയനെയും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബിജെപി കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ എല്‍ഡിഎഫിനും യുഡിഎഫിനും സാധിക്കാത്ത സ്ഥിതിയാണിന്ന്. സോളാര്‍ അഴിമതിയുടെ കറപുരണ്ട യുഡിഎഫിന് ഇന്ന് സ്വര്‍ണക്കടത്ത് കേസിനെതിരെ ശബ്ദിക്കാന്‍ കഴിയുന്നില്ല.
സംസ്ഥാനത്ത് അനധികൃത നിയമനങ്ങളിലൂടെ യുവജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുസര്‍ക്കാര്‍. ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാര്‍ക്ക് മാത്രം സര്‍ക്കാര്‍ ജോലി എന്നതായി നയം.
ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി സിപിഎം നേതാക്കള്‍ രംഗത്തുവരുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദം ലോകം മുഴുവന്‍ തള്ളിക്കളഞ്ഞതാണ്. ഭാരതത്തില്‍ അതിന് പ്രസക്തി ഇല്ലെന്നും ജോര്‍ജ്ജ് കുര്യന് കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു അദ്ധ്യക്ഷനായി. നേതാക്കളായ അഡ്വ. ബി. രാധാകൃഷ്ണ മേനോന്, എന്‍. ഹരി, അഡ്വ. എസ്. ജയസൂര്യന്‍, പി.ജി. ബിജുകുമാര്‍, ലാല്‍ കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
ടി.എന്‍. ഹരികുമാര്‍, എന്‍.പി. കൃഷ്ണകുമാര്‍, വി.സി. അജികുമാര്‍, അഖില്‍ രവീന്ദ്രന്, സോബിന്‍ ലാല്‍, രവീന്ദ്രന് വാകത്താനം, എന്‍.കെ. റെജി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഇടതുസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റ് കവാടത്തില്‍ പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: