ഭോപ്പാല്‍: മധ്യപ്രദേശിലെ ഭിംബെട്ക ഗുഹയില്‍ നിന്ന് ലോകത്തിലെ ആദ്യത്തേതെന്ന് കരുതപ്പെടുന്ന ജീവിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഏതാണ്ട് 57 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകളാണ് ഗുഹയില്‍ നിന്ന് കണ്ടെത്തിയത്. ഇന്ത്യയില്‍ ഇത്തരത്തിലൊരു ഫോസില്‍ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് ജിയോളജിക്കല്‍ സര്‍വെ വിദഗ്ധര്‍ പറഞ്ഞു.
ലോകത്തിലേറ്റവും പ്രായം ചെന്ന ഡിക്കിന്‍സോണിയ (എഡിയെകറെന്‍ കലഘട്ടത്തില്‍ കാണപ്പെട്ടിരുന്നവ) എന്ന ജീവിയുടെ ഫോസിലാണിത്. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഗുഹയാണ് മധ്യപ്രദേശിലെ ഭിംബെട്ക. വിവിധ കാലഘട്ടങ്ങളിലെ ഗുഹാചിത്രങ്ങളാല്‍ പ്രസിദ്ധമാണ് ഇവിടം.
ഭിംബെട്കയിലെ തന്നെ ഓഡിറ്റോറിയം ഗുഹയുടെ മുകള്‍ ഭാഗത്തായാണ് ഫോസിലുകള്‍ കാണപ്പെട്ടത്. സാധാരണ നാലടി നീളമാണ് ഇവയ്‌ക്കുള്ളത്. എന്നാല്‍, ഭിംബെട്കയില്‍ നിന്ന് കണ്ടെത്തിയ ഒരു ഫോസിലിന് 17 ഇഞ്ച് മാത്രമേ നീളമുണ്ടായിരുന്നുള്ളൂ. ഗോണ്ട്വാന റിസര്‍ച്ച് എന്ന മാസികയിലാണ് ഫോസിലുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.
വളരെ യാദൃച്ഛികമായായിരുന്നു ഫോസിലുകള്‍ കണ്ടെത്തിയത്. 36-ാമത് ഇന്റര്‍നാഷണല്‍ ജിയോളജിക്കല്‍ സര്‍വെ കോണ്‍ഗ്രസിന് മുന്നോടിയായി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ജിയോളജിക്കല്‍ സര്‍വെ വിദഗ്ധര്‍ ഭിംബെട്കയിലെത്തുകയായിരുന്നു. ഈ അവസരത്തിലാണ് ഇലയുടെ ആകൃതിയിലുള്ള ഫോസിലുകള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: