ഇസ്ലാമിക രീതിയില്‍ ഹലാല്‍ ഭക്ഷണം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തതിന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബുവിനെ അറസ്റ്റു ചെയ്ത പോലീസ് നടപടി നടുക്കമുളവാക്കുന്നതും, അത്യന്തം അപലപനീയവുമാണ്. പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സ്റ്റേഷനില്‍നിന്ന് ജാമ്യം കിട്ടാത്ത വിധമുള്ള വകുപ്പുകള്‍ ചുമത്തി ഹൈന്ദവ സംഘടനാ നേതാവിനെ അറസ്റ്റു ചെയ്തതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. രാജ്യത്തെ ഏതൊരു പൗരനും ഭരണഘടന ഉറപ്പു നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ് നിയമപാലകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഹലാല്‍ ഭക്ഷണം ഇതര മതസ്ഥരില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതികരിക്കണമെന്നു പറഞ്ഞ ബാബു സാമൂഹ്യ സ്പര്‍ധ സൃഷ്ടിക്കുന്നുവെന്ന് ആരോപിക്കുന്ന പോലീസ് ഇരയെ വേട്ടക്കാരനാക്കി ചിത്രീകരിക്കുകയാണ്. ഭിന്നമത സമൂഹത്തില്‍ ഒരു പ്രത്യേക മതത്തിന്റെ ഭക്ഷണശീലം അടിച്ചേല്‍പ്പിക്കുന്നവരാണ് വിഭാഗീയതയും സാമൂഹ്യ സ്പര്ധയുമുണ്ടാക്കുന്നത്. ഇതിനാല്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ പ്രതികരിക്കാനും, ഇഷ്ടമില്ലാത്തവരെ അത് കഴിക്കാതിരിക്കാന്‍ പ്രേരിപ്പിക്കാനും പൗരന്മാര്ക്ക് അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിനോ പോലീസിനോ അധികാരമില്ല.
ഹിന്ദുക്കളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി വീറോടെ പോരാടുകയും, ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ധീരമായി ശബ്ദിക്കുകയും ചെയ്യുന്ന സംഘടനാ നേതാവിനെ കള്ളക്കേസില്‍ കുടുക്കി നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരമാണെന്നു വ്യക്തം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം മതമൗലികവാദികളെയും തീവ്രവാദികളെയും പ്രീണിപ്പിച്ച് വോട്ടു നേടുകയെന്നതാണ് പിണറായി സര്‍ക്കാരിന്റെ ദുഷ്ടലാക്ക്. ഭരണാധികാരം കയ്യാളുന്ന ചിലര്‍ മതത്തെ മറയാക്കി സ്വര്‍ണ കള്ളക്കടത്തും ഡോളര്‍ കടത്തുമൊക്കെ നടത്തിയെന്ന ആരോപണമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും സിപിഎം നേതാക്കളും ഒരു വിഭാഗത്തിന്റെ മതവികാരം കുത്തിപ്പൊക്കി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഹലാല്‍ ഭക്ഷണത്തിന്റെ പേരിലുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും ഹാലിളക്കം. കേരളം കണ്ട കൊടിയ ഇസ്ലാമിക തീവ്രവാദികളിലൊരാളും, വിഭാഗീയതയുടെ വക്താവും പ്രയോക്താവുമായ ഒരുവനെ മന്ത്രിയാക്കുകയും, അതീവ ഗുരുതരമായ ആരോപണങ്ങള്‍ കണ്ടില്ലെന്നു നടിച്ച് സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് സമൂഹത്തെ വിഴുങ്ങുന്ന മതാധിപത്യം ചെറുക്കണമെന്ന് പറഞ്ഞയാളെ പോലീസിനെ കയറൂരിവിട്ട് പീഡിപ്പിക്കുന്നത്. നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന നീതിബോധമുള്ളയാളുകള്ക്ക് ഇത് അംഗീകരിക്കാനാവില്ല.
ബഹുസ്വര സമൂഹത്തിന് യാതൊരുവിധത്തിലും അംഗീകരിക്കാനാവാത്തതാണ് ലൗജിഹാദ്. ഇതര മതങ്ങളില്പ്പെടുന്ന പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി ഇസ്ലാമിക തീവ്രവാദികള്‍ നിര്‍ബാധം നടപ്പാക്കിക്കൊണ്ടിരിക്കുന്ന മതഭ്രാന്തമായ ഈ ഭീകര പദ്ധതിക്കെതിരെ പല കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്നപ്പോള്‍, ലൗജിഹാദോ! അങ്ങനെയൊന്നില്ലെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു വര്‍ഗീയ പ്രീണനത്തിലൂടെ അധികാരത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ഭരണാധികാരികള്‍. ലൗജിഹാദ് സംഭവങ്ങളുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ അങ്ങനെയൊരു ‘സംഘടന’ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് നല്കി കബളിപ്പിക്കുകയായിരുന്നു പോലീസ്. ഇതേ തന്ത്രംതന്നെയാണ് ഇപ്പോള്‍ ഹലാല്‍ ഭക്ഷണത്തിന്റെ കാര്യത്തിലും പയറ്റുന്നത്. ഇറച്ചിക്കടകളിലാണ് ഹലാല്‍ ആദ്യം ബാധകമാക്കിയിരുന്നതെങ്കില്‍, ഇപ്പോള്‍ ആയുര്‍വേദമരുന്നുകളിലും പപ്പടത്തില്പ്പോലും ഹലാല്‍ മുദ്ര പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഹലാലും ഒരു ജിഹാദാണ്. ഇതിനുള്ള ആഹ്വാനങ്ങള്‍ ആഗോളതലത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഭീകരമായ ഈ സ്ഥിതിവിശേഷം മനസ്സിലാക്കാനും തിരിച്ചറിയാനും വൈകുന്നത് മതേതര സമൂഹത്തെ സര്‍വനാശത്തിലെത്തിക്കും. പിണറായിയുടെ ഭരണത്തില്‍ പോലീസും ഹലാലാവുകയാണ്. ഇത് അനുവദിക്കപ്പെട്ടു കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: