ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ഷകരെ പ്രീണിപ്പിക്കാനുള്ള നീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാനത്തെ 16 ലക്ഷത്തിലധികം കര്‍ഷകര്‍ എടുത്ത കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി നിയമസഭയില്‍ പ്രഖ്യാപിച്ചു. സഹകരണ ബാങ്കുകളില്‍ നിന്ന് എടുത്ത കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളുക. ഇത് 12,110 കോടി രൂപയോളം വരും.
കൊവിഡ് മഹാമാരി, തുടർച്ചയായി വന്ന രണ്ടു ചുഴലിക്കാറ്റ്, അപ്രതീക്ഷിത മഴ തുടങ്ങിയ സാഹചര്യങ്ങളിൽ കൃഷിയെ പുനരുജ്ജീവിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കേണ്ടത് പ്രധാനമാണ്, അതിനാലാണ് വായ്പകള്‍ എഴുതിത്തള്ളുന്നതെന്ന് പളനിസ്വാമി പറഞ്ഞു. എഴുതിത്തള്ളല്‍ ഉടനടി ബാധകമാകുമെന്നും ധനസഹായത്തിനായി ഫണ്ട് മാറ്റിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ 70 ശതമാനം പേരും കാർഷികമേഖലയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: