പുനലൂര്‍: പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക നിയമനത്തിനും സ്വജനപക്ഷപാതത്തിനും കെട്ടിട നിര്‍മ്മാണത്തിലെ അഴിമതിക്കുമെതിരെ യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ആശുപത്രി വികസനത്തിന്റെ മറപിടിച്ച് നടക്കുന്ന അഴിമതിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബിജെപി സംസ്ഥാന കമ്മിറ്റി അംഗം മാമ്പഴത്തറ സലീം പറഞ്ഞു.
നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ സ്വതന്ത്ര ഏജന്‍സി വഴിയോ നടത്തിയില്ലെങ്കില്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം പുനലൂര്‍ മുനിസിപ്പാലിറ്റിക്ക് മുന്നില്‍ പോലീസ് തടഞ്ഞു.
യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ബി. ബബുല്‍ ദേവ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ് ബാബു, പുനലൂര്‍ വെസ്റ്റ് ഏരിയ പ്രസിഡന്റ് രഞ്ജിത്ത് രാജേഷ്, യുവമോര്‍ച്ച നിയോജകമണ്ഡലം നേതാക്കളായ ജി. ബിനു, ആയൂര്‍ വിഷ്ണു, ബിജെപി നേതാക്കളായ അരുണ്‍ ഗോപന്, ജി. ബാലചന്ദ്രന്, മഞ്ജു കുമാര്‍, ടി. കെ. ഷിനാമി, എം.എസ്. മഞ്ജുഷ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: