തിരുവനന്തപുരം: ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ സിപിഎമ്മിനെ പിന്തുണയ്ക്കുമെന്ന് ആലപ്പുഴ ഡിസിസി അദ്ധ്യക്ഷന്‍ എം. ലിജു. രാജ്യത്ത് സിപിഎമ്മിനെക്കാള്‍ ശത്രുവായി കാണുന്നത് ബിജെപിയെയാണെന്നു പറഞ്ഞ ലിജു അതിന് ന്യായം നിരത്തിയത് കൊല്ലുന്ന ഫാസിസത്തേക്കാള്‍ വര്‍ഗീയ ഫാസിസം തീവ്രമാണ് എന്നാണ്. ബിജെപിയെ മാറ്റി നിര്‍ത്താന്‍ പോസ്റ്റ് പോള്‍ അലയന്‍സ് കര്‍ണാടകയിലും മഹാരാഷ്ട്രയിലും ചെയ്തത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയമാണ്. അതുതന്നെയാണ് ചെന്നിത്തല, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലും ചെയ്തത്. ബിജെപി ഭരണത്തിലെത്താതിരിക്കാന്‍ സിപിഎമ്മിനെ പിന്തുണച്ചു. അതില്‍ തെറ്റൊന്നുമില്ല. ലിജു ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ പറഞ്ഞു.
പട്ടിക ജാതി അംഗം ഇല്ലാതിരുന്നതിനാലാണ് ചെന്നിത്തല പഞ്ചായത്തില്‍ സിപിഎം പ്രസിഡന്റ് സ്ഥാനര്‍ത്ഥിയെ പിന്തുണച്ചതെന്ന ലിജുവിന്റെ വാദത്തിന് പെണ്ണിനെ കിട്ടിയില്ലങ്കില്‍ പെങ്ങളെ കെട്ടും എന്നു പറയുന്നതിനു തുല്യമാണിതെന്നായിരുന്നു ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ മറുപടി.
രാഷ്ട്രീയ ധാര്‍മ്മികത ഉണ്ടെങ്കില്‍ നേമത്ത് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്ത്തണമെന്നം അതല്ലേ ഹീറോയിസമെന്ന് സന്ദീപ് വാചസ്പതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: