ന്യൂഡൽഹി : കര്‍ഷക സമരത്തെ പിന്തുണച്ച പോപ്പ് ഗായിക റിഹാനയെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറും. വിദേശികൾ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ടെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ച് സച്ചിന് പറഞ്ഞു.
നേരത്തെ ഒരു പിടി മുന്‍നിര ബോളിവുഡ് താരങ്ങളും കര്‍ഷക സമരത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ഇക്കാര്യത്തില്‍ വിദേശികള്‍ ഇടപെടേണ്ടെന്നായിരുന്നു അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, സുനില്‍ ഷെട്ടി, കങ്കണ റണാവത്ത് എന്നിവരും ട്വിറ്റര്‍ പ്രതികരണത്തിലൂടെ അഭിപ്രായപ്പെട്ടത്. പോപ്പ് താരം റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗ് എന്നിവര്‍ കര്‍ഷക സമരത്തെ പിന്തുണച്ചതോടെയാണ് ഇതിനെതിരെ താരങ്ങള്‍ രംഗത്തെത്തിയത്.
ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടു വീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യ ശക്തികൾക്ക് കാഴ്ചക്കാരാകാം, എന്നാൽ പങ്കാളികളാകുക സാദ്ധ്യമല്ല. ഇന്ത്യക്കാർക്ക് ഇന്ത്യയെ നന്നായി അറിയാം. ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യക്കാർ തീരുമാനമെടുക്കുമെന്നും സച്ചിൻ പറഞ്ഞു.
നേരത്തെ വിദേശകാര്യമന്ത്രാലയവും കര്‍ഷകസമരത്തില്‍ വിദേശതാരങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് മുന്‍പ് വിഷയം പഠിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: