ന്യൂദല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പുതിയ നടപടിക്കെതിരെ ഇന്റര്‍നെറ്റ് ലോകത്ത് വിമര്‍ശനം കനക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതികളായ ഇടനിലക്കാര്‍ക്ക് അടിയന്തര നിയമസഹായത്തിനായി 70 അഭിഭാഷകരുടെ സംഘത്തെ പഞ്ചാബ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെന്ന് അമരീന്ദര്‍ സിംഗ് തിങ്കളാഴ്ച രാത്രി ട്വീറ്റ് ചെയ്തിരുന്നു.
കാണാതായവരുടെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ചേര്‍ന്ന് വ്യക്തിപരമായ ഇടപെടല്‍ നടത്തുമെന്നും ഇവര്‍ സുരക്ഷിതമായി വീട്ടിലെത്തുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചിരുന്നു. സഹായത്തിനായി ബന്ധപ്പെടാന്‍ 112 എന്ന നമ്പറും നല്കി. കലാപകാരികളുടെ കൂട്ടത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം മുടക്കുന്നതില്‍ പലരും ആശ്ചര്യം പ്രകടിപ്പിച്ചു.
നികുതി ദായകരുടെ പണം ഉപയോഗിക്കുന്നതിന് പകരം വ്യക്തിപരമായി ചെയ്യാന്‍ ചിലര്‍ അമരീന്ദര്‍ സിംഗിനോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ കാര്യങ്ങളില്‍ പങ്കാളിയാകുന്നത് മുന്‍ സൈനികനെന്ന ശോഭയില്നിന്നുള്ള വീഴ്ചയാണെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി.
വേറെ ചിലര്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കാനായി കുറേക്കൂടി നല്ല നിര്‍ദേശങ്ങള്‍ വച്ചു. ദല്‍ഹി അതിര്‍ത്തിയിലെ സമരം കോണ്‍ഗ്രസ് പിന്തുണയിലും സ്പോണ്‍സര്‍ഷിപ്പിലും ആണെന്ന വാദം ശരിവയ്ക്കുന്നതാണ് നടപടിയെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിന സംഘര്‍ഷങ്ങളുടെ പേരില്‍ 38 കേസുകളാണ് ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 84 പേര് അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: