പത്തനംതിട്ട:ഭീകരവാദത്തിന്റെ പുതിയ സ്നേഹപ്രകടനമാണ് ലൗ ജിഹാദ് എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ടിപി സിന്ധുമോള്‍ പറഞ്ഞു. ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച ഹൃദയം പണയം വയ്ക്കരുത് എന്ന ആന്റീ ലൗ ജിഹാദ് കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ലോകത്ത് സ്നേഹം എന്ന വികാരം ഭീകരതക്ക് വേണ്ടി ഉപയോഗിക്കുക എന്നത് ആധുനിക ലോകത്തെ ഞെട്ടിപ്പിച്ച സംഭവമാണ്.ബോംബിനും തോക്കിനും ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് മനസ്സിലക്കിയവരുടെ പുതിയ തന്ത്രമാണ് ലൗ ജിഹാദ്. പ്രണയം എതിര്ക്കപെടേണ്ടതല്ല സ്വീകരിക്കേണ്ടതാണ്.പ്രണയത്തോടല്ല പ്രണയത്തിന്റെ മറവിലെ ജിഹാദ് ആണ് എതിര്ക്കപ്പെടെണ്ടത്.അതുകൊണ്ടാണ് ന്യൂനപക്ഷമോര്‍ച്ച ഹൃദയവും പ്രണയവും പണയം വയ്ക്കരുത് എന്ന് ആവശ്യപ്പെടുന്നത് .പ്രണയത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പിനെ തിരിച്ചറിയുന്ന യുവതയെ വേണം നമുക്ക് വാര്‍ത്തെടുക്കാന്‍ .അതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം നാം ഏറ്റെടുക്കണം എന്നും ടി പി സിന്ധുമോള്‍ ആവശ്യപ്പെട്ടു.
ന്യുനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജിതോമസ് അധ്യക്ഷത വഹിച്ചു.സീറോ മലബാര്‍ സഭയുടെ സിനഡ് പ്രമേയം പാസാക്കിയതിലൂടെ ഈ വിഷയത്തിലെ ആശങ്കയുടെ വലുപ്പം മനസിലാക്കാം എന്ന് മുഖ്യാതിഥി ലോക ക്രിസ്ത്യന്‍ കൗണ്‍സില്‍ ചെയര്മാന് കെന്നഡി കരിമ്പിന്‍കാലായില്‍ അഭിപ്രായപ്പെട്ടു.ബിജെപി ജില്ല പ്രസിഡന്റ് അശോകന് കുളനട,മേഖലാ ജനറല്‍ സെക്രട്ടറി ഷാജി ആര് നായര്‍,ന്യുനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി ജോസഫ് പടമാടന്,ബിജെപി സംസ്ഥാന സമിതി അംഗം ടി ആര്. അജിത് കുമാര്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ ബിജു മാത്യു,ഷാജി ജോര്‍ജ്,ബിജെപി ജില്ലാ സെക്രട്ടറി ടി കെ പ്രസന്നകുമാര്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ജെഷു പുന്നൂസ്, ജില്ലാ സെക്രട്ടറി അന്‍ഷാദ് മറ്റപ്പള്ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: