കൊച്ചി: പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനി 25 കോടി സര്‍ക്കാരിനു നല്‍കണമെന്ന നോട്ടീസ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് ആര്‍ഡിഎസ് നിര്‍മാണക്കമ്പനിക്ക് കൊടുത്തത് കഴിഞ്ഞ മാസം. പാലാരിവട്ടം പാലം പുനര്‍ നിര്‍മാണം സര്‍ക്കാര്‍ തുടങ്ങിയപ്പോള്‍ കമ്പനി സര്‍ക്കാരിന് അയച്ച നോട്ടീസിനെ തുടര്‍ന്നായിരുന്നു ഇത്. സര്‍ക്കാര്‍ 16 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് കമ്പനിയുടെ നോട്ടീസ്.
പാലം പണിയുടെ കരാറില്‍, അറ്റകുറ്റപ്പണി ഉണ്ടെങ്കില്‍ ചെയ്യാന്‍ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസ് കടപ്പെട്ടിരിക്കുന്ന കാലത്തിനുള്ളിലാണ് പാലം പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും തുടങ്ങിയതും. കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്ന ശേഷിക്കുന്ന തുക, പാലത്തിന്റെ ബലപരിശോധനയ്ക്ക് ഐഐടി വിദഗ്ദ്ധരെ നിയോഗിച്ചതിന്റെ ഫീസ് അടക്കം 16 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്.
ഇതു കൂടാതെ കമ്പനി കോടതിയെ സമീപിച്ചിട്ടുമുണ്ട്. കേസില്‍ കൗണ്ടര്‍ നടപടിയെന്ന നിലയിലാണ് സര്‍ക്കാരിന് വേണ്ടി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് ഈ നോട്ടീസ് അയച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപടി കോടതിയില്‍ വിമര്‍ശന വിധേയമാകുമെന്നും കമ്പനിക്ക് അനുകൂലമായ തീരുമാനം വരുമെന്നുമാണ് അവരുടെ പ്രതീക്ഷ. കാരണം, കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത ബൈപാസ് പാലം ഇതേ ആര്‍ഡിഎസ് കമ്പനി ചെയ്തതാണ്.
കൊല്ലം പാലം നിര്‍മാണവും അവരുടേതുതന്നെ. പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന് കഴിഞ്ഞ ദിവസം ആര്‍ഡിഎസ് കമ്പനിയെ മികച്ച നിര്‍മാണക്കമ്പനി എന്ന് വിശേഷിപ്പിക്കുയും ചെയ്തു. അപ്പോള്‍ പാലാരിവട്ടം പാലം പുനര്‍ നിര്‍മാണത്തില്‍ പിണറായി സര്‍ക്കാരിന്റെ ഒളിച്ചുകള്ക്കു പിന്നില്‍ മറ്റ് താല്പര്യങ്ങള് ഉണ്ടെന്നാണ് സംശയിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: