ന്യൂദല്‍ഹി: കോവിഡ് 19നെതിരെ പ്രതിരോധകുത്തിവയ്പ് ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ 37 ലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിനെടുത്തു.
ജനവരി 30 വരെയുള്ള കണക്ക് പ്രകാരമാണിത്. അപകടസാധ്യത കൂടുതലുള്ള ആരോഗ്യ, മുന്‍നിരപ്രവര്‍ത്തകരും പ്രായമായവരും ഉള്‍പ്പെടെ 30 കോടിയിലധികം പേര്‍ക്ക് വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. സംസ്ഥാനങ്ങളെടുത്ത് നോക്കിയാല്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്‍കിയത്-4.63 ലക്ഷം പേര്‍ക്ക്. തൊട്ടുപിന്നാലെ രാജസ്ഥാന്, കര്‍ണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ നിലകൊള്ളുന്നു.
കോവിഡ് ബാധയുടെ ദുരന്തം കൂടുതലായി അനുഭവിച്ച യുഎസിലാണ് കൂടുതല്‍ പേര് വാക്സിന് എടുത്തത്. ഏകദേശം 2.78 കോടി പേരാണ് ഇവിടെ വാക്സിന് എടുത്തത്. വാക്സിന് എടുത്തവരുടെ കൂട്ടത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: