ബാഴ്സലോണ: സസ്പെന്‍ഷനുശേഷം ലയണല്‍ മെസി കളിക്കളത്തില്‍ തിരിച്ചെത്തിയ മത്സരത്തില്‍ ബാഴ്സലോണയ്്ക്ക് വിജയം. റായോ വല്ലേകാനോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുക്കി ബാഴ്സലോണ കോപ്പ ഡെല്‍ റേ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ബാഴ്സയാണ് മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്. എന്നാല്‍ മത്സരഗതിക്കെതിരെ റായോ അറുപത്തിമൂന്നാം മിനിറ്റില്‍ മുന്നിലെത്തി. ഫ്രാന് ഗാര്‍ഷ്യയാണ് ഗോള്‍ അടിച്ചത്. ഗോള്‍ വീണതോടെ തകര്‍ത്തുകളിച്ച ബാഴ്സ ഏഴു മിനിറ്റിനുള്ളില്‍ ഗോള്‍ മടക്കി. ലയണല്‍ മെസിയാണ് ഗോള്‍ നേിയത്.
പത്ത് മിനിറ്റുകള്‍ക്ക് ശേഷം ബാഴ്സ വിജയഗോളും നേടി. ലയണല്‍ മെസിയാണ് ഗോളിന് വഴിയൊരുക്കിയത്. പന്തുമായി കുതിച്ച മെസി, ജോര്‍ജി അല്‍ബയ്ക്ക് പാസ് കൊടുത്തു. അല്‍ബ പന്ത് ഡി ജോങ്ങിന് മറിച്ചു. ജോങ്ങിനെ ഷോട്ട് റായോയുടെ വലയില്‍ കയറി.
സ്പാനിഷ് ലീഗ് കപ്പ് ഫൈനലിനിടെ എതിര് ടീമിലെ കളിക്കാരനെ കൈയേറ്റം ചെയ്തതിന് മെസിയെ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ബാഴ്സയ്ക്കൊപ്പം സെവിയയും ക്വാര്‍ട്ടറില്‍ കടന്നു. വലന്‍സിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സെവിയ ക്വാര്‍ട്ടറില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: