ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ അട്ടിമറി. പോയിന്റ് നിലയില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന ഷെഫീല്‍ഡ് യുണൈറ്റഡ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. ഈ തോല്‍വിയോടെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കളിയുടെ ഇരുപത്തിനാലാം മിനിറ്റില്‍ കീന്‍ ബ്രയാന്‍ ഷെഫീല്‍ഡ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. ആദ്യ പകുതിയില്‍ ഷെഫീല്‍ഡ് ഈ ഗോളിന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഹാരി മാഗ്യൂറി ഗോള്‍ നേടി മാഞ്ചസ്റ്റിന് സമനിലയൊരുക്കി. എന്നാല്‍ കളിയവസാനിക്കാന്‍ പതിനാറ് മിനിറ്റുള്ളപ്പോള്‍ ഒലിവര്‍ ബര്‍ക്കിന്റെ കര്‍ലിങ് ഷോട്ട് വലയില്‍ കയറിയതോടെ ഷെഫീല്‍ഡിന് അപ്രതീക്ഷിത വിജയം കൈവന്നു.
ഈ തോല്‍വിയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇരുപത് മത്സരത്തില്‍ നാല്‍പ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഷെഫീല്‍ഡിനെ വീഴ്ത്തിയിരുന്നെങ്കില്‍ അവര്ക്ക്് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ബ്രോമിനെ മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ട മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. പത്തൊമ്പത് മത്സരങ്ങളില്‍ അവര്‍ക്ക് നാല്‍പ്പത്തിയൊന്ന് പോയിന്റുണ്ട്.
ചെല്‍സിയുടെ പരിശീലകനായി അരങ്ങേറിയ തോമസ് ടുച്ചലിന് സമനില. വൂള്‍വ്സാണ് ചെല്‍സിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. ഫ്രാങ്ക് ലാംപാര്‍ഡിന് പകരമാണ് തോമസ് ടുച്ചല്‍ ചെല്‍സിയുടെ പരിശീലകനായത്.
ലെസ്റ്റര്‍ സിറ്റിയും എവര്‍ട്ടനും തമ്മിലുള്ള മത്സരവും സമനിലയായി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. ഫുല്‍ഹാം -ബ്രൈട്ടണ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ബേണ്‍ലി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: