കോഴിക്കോട്: രാജ്യം കോവിഡിനെ പൊരുതി തോല്‍പ്പിച്ചപ്പോള്‍ കേരളത്തെ കൊവിഡ് കീഴടക്കി. ഏറെക്കൊട്ടിഘോഷിച്ച പിണറായി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പിആര്‍ പ്രചരണം പാളിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ കോവിഡ് കേസിന്റെ പകുതിയിലേറെ കേരളത്തിലാണ്. ജനസംഖ്യയില്‍ നാലു ശതമാനം മാത്രമുള്ള കേരളത്തിലാണ് രാജ്യത്തെ കോവിഡ് കേസുകളിലെ 50 ശതമാനവും. ഇത് ഞെട്ടിക്കുന്നതാണ്. ജനസാന്ദ്രത കൂടുതലായതുകൊണ്ടാണ് കേസുകള്‍ കൂടുന്നതെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിവരക്കേടാണ്. കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാളിയതാണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലെത്തിയിട്ടും സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. വാക്സിന് എടുക്കുന്നവരുടെ എണ്ണത്തില്‍ കേരളം അമാന്തം കാണിക്കുന്നു. ആരോഗ്യവകുപ്പും സര്‍ക്കാരും വന്‍പരാജയമാണെന്നും സുരേന്ദ്രന് പറഞ്ഞു.
അതേസമയം ഡോളര്‍ കടത്തുകേസിന്റെ അന്വേഷണം പുരോഗമിച്ചതോടെ സംസ്ഥാനത്തെ നാല് മന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതല്‍ കുരുക്കിലേക്ക് പോവുകയാണ്. അതുകൊണ്ടാണ് പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് മര്‍ദ്ദിച്ചെന്ന വ്യാജ പരാതി ചീഫ് സെക്രട്ടറി കേന്ദ്രത്തിനയച്ചത്. സര്‍ക്കാരിനെതിരായ വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയം കാരണമാണ് ഇത്. പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്തം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുവന്നാല്‍ സര്‍ക്കാരിന് നാണക്കേടാവും.
കുറ്റവാളികളായ പലര്‍ക്കും പ്രോട്ടോകോള്‍ ഓഫീസ് മുഖേന വിദേശ രാജ്യങ്ങളില്‍ വിവിഐപി പരിഗണന കിട്ടി. കുപ്രസിദ്ധരായ പല വിദേശ പൗരന്മാര്ക്കും പ്രോട്ടോകോള്‍ ഓഫീസര്‍ സൗകര്യം ചെയ്തുകൊടുത്തു. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍കടത്തിലും പ്രതികളായവര്‍ക്കും പ്രോട്ടോകോള്‍ ഓഫീസ് വഴി പരിഗണന കിട്ടി. സാര്‍വത്രികമായ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നെന്നപും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് നേതൃത്വത്തിലേക്ക് ഉമ്മന്‍ചാണ്ടി വന്നതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതികളും വീണ്ടും ചര്‍ച്ചയായി. പഴയകാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയതിന് ഹൈക്കമാന്‍ഡിന് നന്ദിയുണ്ട്. പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണ്ണക്കടത്തും അഴിമതികളും ഉമ്മന്‍ചാണ്ടിയുടെ ഭരണവും താരതമ്യം ചെയ്യാനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിച്ചു. രമേശ് ചെന്നിത്തലയുടെ അയോഗ്യത എന്താണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ട്. നാലേമുക്കാല്‍ കൊല്ലം ഒരു സ്ഥാനവും വേണ്ടായെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് എന്തിന് വേണ്ടിയാണ്. പാണക്കാട്ടെ തങ്ങന്മാരുടെ ആജ്ഞയാണ് കോണ്‍ഗ്രസ് ശിരസാവഹിക്കുന്നത്. ചെന്നിത്തല കരിവേപ്പിലക്ക് തുല്ല്യമായി കഴിഞ്ഞുവെന്നും സുരേന്ദ്രന് പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഫെബ്രുവരി 3,4 തിയ്യതികളില്‍ കേരളത്തിലെത്തുമെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. 3ന് തിരുവനന്തപുരത്ത് കോര്‍കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. പ്രമുഖ വ്യക്തികളുമായും ജനപ്രതിനിധികളുമായുമുള്ള യോഗത്തിലും അദ്ദേഹം പങ്കെടുക്കും. നാലിന് തൃശ്ശൂരിലാവും നദ്ദയുടെ പരിപാടികളെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: