ബെംഗളൂരു: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികല ജയില്‍മോചിതയായി. നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന ശശികല ചികിത്സ പൂര്‍ത്തിയാക്കിയശേഷമാകും നാട്ടിലേക്ക് മടങ്ങുക. നിലവില്‍ ബെംഗളൂരു ആശുപത്രിയില്‍ ചിക്തിസയിലാണ് അവര്‍. ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ വഴി ജയില്‍ അധികൃതര്‍ രേഖകളില്‍ ശശികലയുടെ ഒപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ പദ്ധതിയിട്ടിരിക്കുന്നത്. ശശികലയുടെ വാഹനത്തിന് സ്വീകരണ റാലി ഒരുക്കുന്നതിനായി ആയിരം വാഹനങ്ങളുടെ സ്വീകരണ റാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരു മുതല്‍ സ്വീകരണ റാലിയും ചെന്നൈയില്‍ ശക്തി പ്രകടനവുമാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ശശികലയുടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്തരായ പനീര്‍സെല്‍വം പക്ഷത്തെ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് വാദം. ശശികലയുടെ വരവ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനും ശ്രമമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: