മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ അത്ലറ്റികോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വലന്‍സിയയെ തകര്‍ത്തു. സ്വന്തം തട്ടകത്തില്‍ പിന്നിട്ടുനിന്ന ശേഷമാണ് അത്ലറ്റികോ വിജയം നേടിയത്. മെസ്സിയില്ലാതെ കളത്തിലിറിങ്ങിയ ബാഴ്സലോണ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എല്‍ച്ചെയെ തകര്‍ത്തു.
വലന്‍സിയക്കെതിരായ കളിയില്‍ 11-ാം മിനിറ്റില്‍ അത്ലറ്റികോ പിന്നിലായി. റാചിചിന്റെ ഒരു ലോങ് റേഞ്ച് അത്ലറ്റികോ ഗോളി ഒബ്ലകിനെ കീഴടക്കി വലയുടെ ടോപ് കോര്‍ണറില്‍ പതിച്ചു. എന്നാല്‍ ശക്തമായി പൊരുതിയ അത്ലറ്റികോ 23-ാം മിനിറ്റില്‍ സമനില നേടി. യുവതാരം ജാവൊ ഫെലിക്സാണ് ഗോള്‍ നേടിയത്. ലെമാറിന്റെ പാസില്‍ നിന്നാണ് ഫെലിക്സ് ലക്ഷ്യം കണ്ടത്. ആദ്യപകുതിയില്‍ ഇരു ടീമുകളും 1-1ന് സമനില പാലിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സുവാരസ് അത്ലറ്റിക്കോയ്ക്ക് ലീഡ് നല്കി. ഫെലിക്സിന്റെ പാസില്‍ നിന്നായിരുന്നു ഈ ഗോള്‍. സുവാരസിന്റെ ലീഗിലെ ഈ സീസണിലെ 12-ാം ഗോളായിരുന്നു ഇത്. 72-ം മിനുട്ടില്‍ കൊറേയ അത്ലറ്റിക്കോയുടെ മൂന്നാം ഗോളും നേടി. ഈ വിജയത്തോടെ 18 മത്സരങ്ങളില്‍ 47 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. സിമിയോണിയുടെ ടീമിന്റെ തുടര്‍ച്ചയായ എട്ടാം ജയമാണിത്. രണ്ടാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ ഏഴു പോയിന്റ് ലീഡ് ഉണ്ട് അത്ലറ്റിക്കോ മാഡ്രിഡിന്.
മറ്റൊരു മത്സരത്തില്‍ 39-ാം മിനിറ്റില്‍ ഡി ജോങും 89-ാം മിനിറ്റില്‍ റിഖ്വി പ്യുഗും നേടിയ ഗോളുകള്‍ക്കാണ് ബാഴ്സ എല്‍ച്ചെ തോല്‍പ്പിച്ചത്. ജയത്തോടെ പത്തൊന്‍പത് കളികളില്‍ നിന്ന് മുപ്പത്തിയേഴ് പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു മത്സരത്തില്‍ ഒസാസുന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗ്രനാഡയെ തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: