ന്യൂദല്‍ഹി: ഇന്ത്യയില്‍ ഗെയിമിംഗില്‍ പ്ലാറ്റഫോമില്‍ തരംഗമായിരുന്ന ചൈനീസ് ഗെയിം ആയ പബ്ജി നിരോധിച്ചതിനു പിന്നാലെ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യന്‍ വാര്‍ഗെയിം ഫൗജി നാളെ പുറത്തിറക്കും. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍കോര്‍ ആണ് ഫൗജി ഗെയിം തയ്യാറാക്കിയിരിക്കുന്നത്. ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യന്‍ സൈന്യത്തിലെ ധീര ജവാന്മാര്ക്കായി പ്രവര്‍ത്തിക്കുന്ന ഭാരത് കെ വീര്‍ ട്രസ്റ്റ് എന്ന സംഘടനയ്ക്ക് നല്‍കുമെന്നും ഫൗജിയുടെ സ്ഥാപകര്‍ അറിയിച്ചു.
ഒക്ടോബര്‍ അവസാനത്തോടെ ഫൗജി പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ തീരുമാനം വൈകുകയായിരുന്നു. എന്‍കോര്‍ ഗെയിംസ് നേരത്തെ പുറത്ത് വിട്ട ടീസര്‍ അനുസരിച്ച് ഇന്ത്യ ചൈനീസ് ജവാന്മാര് തമ്മിലുള്ള സംഘട്ടനമാണ് ഫൗജി ഗെയിമിന്റെ ഇതിവൃത്തമെന്നാണ് സൂചന. ഷൂട്ടിംഗ് ഗെയിമായ ഫൗജി ആദ്യ ലെവലില്‍ ഗല്‍വാന്‍ താഴ്വരയായിരിക്കും പശ്ചാത്തലം എന്നും റിപ്പോര്‍ട്ടുണ്ട്. പുതിയൊരു മള്‍ട്ടിപ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് താരം. ഫൗജി എന്നാണ് പേരിട്ടിരിക്കുന്നത്. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്സ് എതിന്റെ ചുരുക്കെഴുത്താണ് ഫൗ-ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ പിന്തുണയോടെയാണ് ഈ ഗെയിം വരുന്നത്. പബ്ജി പോലെതന്നെ വാര് ഗെയിമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറും ഫൗജിക്ക് പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: