കളമശ്ശേരി : ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് കളമശേരിയിൽ പതിനേഴുകാരന് ക്രൂര മർദനം. സുഹൃത്തുക്കളായ 4 പേരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. മർദനമേറ്റ കുട്ടി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇന്നലെ ഉച്ചയ്ക്ക് കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപത്ത് വച്ചാണ് സംഭവം ഉണ്ടായത്. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചു എന്നാരോപിച്ചായിരുന്നു 17കാരനെ സുഹൃത്തുക്കൾ ക്രൂരമായി മർദിച്ചത്. അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിപ്പിക്കുന്നതും മെറ്റലിൽ മുട്ടുകുത്തി ഇരുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തെങ്കിലും മർദനമേറ്റ കുട്ടിയുടെ സഹോദരൻ അവ വീണ്ടെടുത്തു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി ഇന്നലെ രാവിലെ ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരൻ എഴുന്നേറ്റ് നടക്കാൻ ആകാത്ത നിലയിലാണ്.
മർദനമേറ്റ കുട്ടിക്കും മർദിച്ചവർക്കും പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടികളെ സ്റ്റേഷൻ ജാമ്യത്തിൽ മാതാപിതാക്കൾക്കൊപ്പം പിന്നീട് വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: