തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്സിന് അനുമതി നല്‍കിയത് ആകെ ആറ് ജില്ലകളിലെ പോളിടെക്നിക് കോളേജുകള്‍ക്ക്. അതില്‍ രണ്ടെണ്ണവും വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ സ്വന്തം ജില്ലയായ മലപ്പുറത്തും. തിരുവന്തപുരവും കോട്ടയവും ആലപ്പുഴയും തൃശ്ശൂരും ഉള്‍പ്പെടെ 9 ജില്ലകളില്‍ കോഴ്സുകളില്ലാത്തപ്പോള് മലപ്പുറത്തെ ഒരു സ്വാശ്രയ കോളേജിനും അനുമതി നല്കി.
ഗവ. പോളിടെക്നിക് കോളേജ്കോതമംഗലം, ഗവ. പോളിടെക്നിക് കോളേജ് പാലക്കാട്, കേരള ഗവ.പോളിടെക്നിക് കോളേജ്കോഴിക്കോട്, ശ്രീനാരയണ പോളിടെക്നിക് കോളേജ് കൊട്ടിയം , എസ്.എസ്.എം. പോളിടെക്നിക് കോളേജ് മലപ്പുറം, സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാ ദിന് പോളിടെക്നിക് കോളേജ്മലപ്പുറം, എന്നീ സ്ഥാപനങ്ങളിലാണ് പാര്‍ട്ട് ടൈം എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍/ പൊതുമേഖല/ സ്വകാര്യമേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ രണ്ട് വര്‍ഷ ഐ.ടി.ഐ. യോഗ്യതയോ വേണം. അപേക്ഷകര്‍ 18 വയസ്സു തികഞ്ഞവരാകണം. പൂരിപ്പിച്ച അപേക്ഷകള്‍ അതാത് സ്ഥാപനങ്ങളില്‍ ഫെബ്രുവരി രണ്ടിനകം സമര്‍പ്പിക്കണം. പാര്‍ട്ട് ടൈം ഡിപ്ലോമ ക്ലാസ്സുകള്‍ പത്തിന് ആരംഭിക്കും. സംവരണ തത്വം പാലിച്ചാണ് പ്രവേശനം നല്‍കേണ്ടത് . 5 സീറ്റ് സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ക്കും 5 സീറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 40 ശതമാനം സീറ്റ് വൊക്കേഷല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും നീക്കിവെക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: