ഹൈദരാബാദ്: ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാനൊരുങ്ങുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും എതിരെ ആന്ധ്രയില്‍ പ്രമുഖ സുവിശേഷകനായ ശാലോം രാജുവിന്റെ ഭീഷണി നിറഞ്ഞ മുന്നറിയിപ്പ്. ‘ക്രിസ്ത്യാനികളുമായി ആന്ധ്രയില്‍ ഇടയാന്‍ വരുന്നവര്‍ മണ്ണ് തിന്നും. കാരണം ആന്ധ്രയില്‍ ലക്ഷക്കണക്കിന് ക്രിസ്ത്യാനികളുണ്ട്,’ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് ശാലോം രാജു ഈ തുറന്ന ഭീഷണി പങ്കുവെച്ചത്.
‘മുന്‍ മുഖ്യമന്ത്രിയായാലും, തെലുങ്കാനയില്‍ നി്ന്നുള്ളവരായാലും സംസാരിക്കുമ്പോള്‍ അവര്‍ സൂക്ഷിക്കണം. പായുടെ അടിയില്‍ വെള്ളം പരക്കുന്നതുപോലെയാണ് ആന്ധ്രയിലുടനീളം ക്രിസ്ത്യാനികള്‍ പരന്നിരിക്കുന്നത്. നിസ്സാരമായി ചിന്തിച്ച് ഇടയാന്‍ വരരുത്. അതാരായാലും അവര്‍ വെള്ളംകുടിക്കും. ദളിതര്‍ മാത്രമാണ് ക്രിസ്ത്യന്‍ മതത്തിലേക്ക് വന്നതെന്ന് ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. ഞാന്‍ മറ്റൊരു ജാതിയില്‍പെട്ട ആളായിരുന്നെങ്കിലും ക്രിസ്തുമതം സ്വീകരിച്ചു. ക്രിസ്തുമതം സ്വീകരിച്ച ലക്ഷക്കണക്കിന് പേരുണ്ട്.,’ ഇങ്ങിനെ പോകുന്നു ശാലോം പാസ്റ്റര്‍ രാജുവിന്റെ ഭീഷണി
അജ്ഞതയുള്ള ഹിന്ദുക്കളുടെ കണ്ണുതുറപ്പിക്കാന്‍ തനിക്കു കിട്ടുന്ന ഏതവസരവും പ്രയോജനപ്പെടുത്തുമെന്നും പാസ്റ്റര്‍ രാജു പറഞ്ഞു. ആന്ധ്രയിലും തെലുങ്കാനയിലും ക്രിസ്ത്യന്‍ ആക്രമണം വര്‍ധിച്ചുവരികയാണ്. നിരവധി ഹിന്ദുക്ഷേത്രങ്ങളാണ് തകര്‍ക്കപ്പെടുന്നത്. ഹിന്ദു ധര്‍മ്മത്തിനും ഹിന്ദു ദൈവങ്ങള്‍ക്കുമെതിരെ വിഷം കുത്തിവെക്കുകയാണ് പാതിരിമാര്‍. ഹിന്ദുധര്‍മ്മത്തെ രക്ഷിയ്ക്കാന്‍ യാത്ര നടത്തുമെന്ന് പറഞ്ഞ ടിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെതിരെയാണ് പ്രധാനമായും
പാസ്റ്റര്‍ രാജുവിന്റെ ഭീഷണി. ഏകദേശം 150ഓളം ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ക്കപ്പെട്ടതായി കഴിഞ്ഞ ദിവസം ചന്ദ്രബാബുനായിഡു പ്രസംഗിച്ചിരുന്നു. രാമതീര്‍ഥം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ചന്ദ്രബാബു നായിഡു അവിടെ സന്ദര്‍ശിച്ചിരുന്നു. തെലുങ്കാനയിലെ നേതാക്കള്‍ക്കെതിരെ പാസ്റ്റര്‍ രാജു നടത്തിയ പരാമര്‍ശം പ്രധാനമായും തെലുങ്കാനയിലെ ബിജെപിയുടെ തീപ്പൊരി നേതാവും തെലുങ്കാന എംഎല്‍എയുമായ ടി. രാജാ സിംഗിനെ ലക്ഷ്യം വെച്ചുള്ളതാണ്.
തന്ഡ്രി സന്നിധി മിനിസ്ട്രീസ് നടത്തുന്ന മതപ്രചാരകനാണ് പാസ്റ്റര്‍ ശാലോം രാജു ലൈവായി പ്രാര്ത്ഥനസമ്മേളനങ്ങള് നടത്തുന്ന രാജു ജനങ്ങളെ ആകര്‍ഷിക്കുന്ന തന്റെ സംഗീതത്തിലൂടെയാണ്. നേരത്തെ വൈഎസ്ആര്‍സിപി എംപി രഘു രാമകൃഷ്ണ രാജുവും ആന്ധ്രയില്‍ വ്യാപകമായി ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടക്കുന്നതായി വാദിച്ചിരുന്നു. എന്തായാലും പാസ്റ്റര്‍ ശാലോം രാജുവിനെപ്പോലുള്ളവര്‍ ഇപ്പോള്‍ പരസ്യമായാണ് മറ്റ് മതക്കാരേയും തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരേയും വെല്ലുവിളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: