ന്യൂദല്‍ഹി: 18 മാസം കാര്‍ഷികനിയമങ്ങള്‍ പാസാക്കാതെ മരവിപ്പിക്കാമെന്നും ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്കില്ലെന്നും കേന്ദ്രം വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ കര്‍ഷകസംഘടനകളോട് വ്യക്തമാക്കി. ഇതോടെ കേന്ദ്രകൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ കര്‍ഷകരുമായി കേന്ദ്രം നടത്തിയ ചര്‍ച്ച സമവായത്തിലെത്താതെ പിരിഞ്ഞു.
സമരം തുടരുമെന്ന് കര്‍ഷകരുടെ സംഘടനകള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇനിയും ചര്‍ച്ച വേണമെങ്കില്‍ കാര്‍ഷിക നിയമം ഒന്നര വര്‍ഷത്തേക്ക് മരവിപ്പിച്ച സര്‍ക്കാര്‍ നടപടി കര്‍ഷകര്‍ സ്വീകരിച്ചാല്‍ മാത്രമാണെന്നും കേന്ദ്രം അറിയിച്ചു.
അടുത്ത ചര്‍ച്ചയ്ക്ക് തീയതി പ്രഖ്യാപിക്കാതെ അനിശ്ചിതത്വത്തിലാണ് 11ാം വട്ട ചര്‍ച്ച അവസാനിച്ചത്. ഇത് ഇരുപക്ഷത്തും ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വിട്ടുവീഴ്ചയ്ക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ കര്‍ഷകസംഘടനകളുടെ വരാനിരിക്കുന്ന ദിവസങ്ങളിലെ നീക്കം നിര്‍ണ്ണായകമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: