ന്യൂദല്‍ഹി: കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം രമ്യമായി പരിഹരിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി (ഭയ്യാജി ജോഷി). സമരം നീളുന്നത് ഇരുകൂട്ടര്‍ക്കും മാത്രമല്ല പൊതുസമൂഹത്തിനും നല്ലതല്ല, ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യത്തില്‍ പല വശങ്ങളുണ്ട്. ഓരോ സംഘടനയ്ക്കും അവരുടേതായ പ്രതീക്ഷകളുമുണ്ട്. പൊതുവേദി കണ്ടെത്തുക എളുപ്പവുമല്ല. അതിനാലാണ് പല ആവശ്യങ്ങള്‍ ഉയരുന്നതും. മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റാനുമാവില്ല. ആവശ്യങ്ങള്‍ക്ക് നീതീകരണമുണ്ടോ പ്രായോഗികമാണോയെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. സമരത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു.
രണ്ടു കക്ഷികള്‍ക്കും തങ്ങളുടെ നിലപാട് പറയാന്‍ ജനാധിപത്യം അവസരം നല്‍കുന്നുണ്ട്. ചര്‍ച്ചകളിലൂടെ തങ്ങള്‍ക്ക് എന്തു നേടാന്‍ കഴിയുമെന്ന് സമരക്കാര്‍ ആലോചിക്കണം, അത് സ്വീകരിക്കണം. കൂടുതലായി എന്തു നല്കാന് കഴിയുമെന്ന് സര്‍ക്കാരും ആലോചിക്കണം. സമരങ്ങള്‍ നടക്കും, അവ അവസാനിക്കുകയും ചെയ്യും. തങ്ങള്‍ക്കുള്ള ഇടം എത്രയാണെന്ന് ഒരു പ്രസ്ഥാനം ആലോചിക്കണം, തങ്ങള്‍ക്കുള്ള സ്ഥലം എത്രയാണെന്ന് സര്‍ക്കാരും പരിഗണിക്കണം. അനവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതിനാല്‍ സര്‍ക്കാരിന് പരിമിതമായ ഇടമേ (സ്പേസ്) ഉള്ളൂ. അതേസമയം ആവശ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കൂടുതല്‍ ഇടമുണ്ട്.
രണ്ടു കൂട്ടര്‍ക്കും യോജിക്കാന്‍ പറ്റുന്നത് എവിടെയെന്ന് കണ്ടെത്തുക. അങ്ങനെ സമരം അവസാനിക്കാം. സമരം നീളുന്നത് ആര്‍ക്കും ഗുണകരമല്ല. സമരം നടക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പും ഉണ്ടാവേണ്ടതില്ല. പക്ഷെ രണ്ടിനും ഇടയ്ക്ക് ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. സമരങ്ങളുമായി ബന്ധപ്പെട്ടവരെ മാത്രമല്ല പൊതുസമൂഹത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സമരം ബാധിക്കും. സമരം നീളുന്നത് ഒരു സമൂഹത്തിന്റെയും ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ രണ്ടുകൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തണം.
ഇങ്ങനെയായാല്‍ ചര്‍ച്ച നടക്കുന്നതെങ്ങനെ
ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എന്റെ നിലപാടാണ് ശരിയെന്നും അതിന്മേല് വിട്ടുവീഴ്ചയില്ലെന്നും വാദിക്കാന്‍ പാടില്ല. ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. പക്ഷെ നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഇങ്ങനെയായാല്‍ ചര്‍ച്ച എങ്ങനെ നടക്കും
എന്താണ് പരിഹാരം?
നിയമങ്ങളിലെ പ്രശ്നങ്ങള്‍ അവര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തണം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നാണ് ഇതുവരെ മനസിലാകുന്നത്. സമരക്കാരും ക്രിയാത്മക നിലപാട് എടുത്താല്‍ നല്ലത്.
സമരം ചെയ്യുന്നവര്‍ ഖലിസ്ഥാനികളാണെന്ന് പറയുന്നല്ലോ?
ചിലര്‍ അങ്ങനെ പറയുന്നുണ്ടാവാം. പക്ഷെ സര്‍ക്കാര്‍ അങ്ങനെ പറഞ്ഞിട്ടില്ല. പ്രശ്നത്തില്‍ ഒരു സ്തംഭനാവസ്ഥ കടന്നുവന്നിട്ടുണ്ട്. ഇതിനു പിന്നിലുള്ളവര്‍ ആരാണ്, അത് അന്വേഷിക്കണം. പരിഹാരം ആഗ്രഹിക്കാത്ത ഏതോ ശക്തികള്‍ പിന്നിലുണ്ടോ… അത് അന്വേഷിക്കണം.സമരത്തിന് പിന്തുണയില്ല. സമരം ചെയ്യുന്നവര്‍ക്ക് രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് നമുക്ക് കാണാം. മധ്യപ്രദേശും ഗുജറാത്തും അടക്കം മറ്റു സ്ഥലങ്ങളില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് സംസാരിക്കുന്ന കര്‍ഷകരെ നമുക്ക് കാണാം. സമരം ചെയ്യുന്ന കര്‍ഷകരില്‍ പോലും നിയമങ്ങളെ പിന്തുണയ്ക്കുന്നവരുണ്ട്. സമരക്കാര്‍ക്കിടയില്‍ പോലും രണ്ടഭിപ്രായമുണ്ട്. ഇത്തരം നിയമങ്ങള്‍ ആരും പിന്‍വലിക്കില്ല. സമരം എങ്ങനെ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. ഇത്തരം നിയമങ്ങള്‍ ഏതെങ്കിലും രാജ്യം പിന്‍വലിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ സര്‍ക്കാര്‍ പരിഗണിക്കണം. വേഗം സമരം അവസാനിപ്പിക്കണം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിയവരോട് ചര്‍ച്ച ചെയ്തില്ലെന്ന് ആരോപണമുണ്ടല്ലോ?
ആഭ്യന്തര മന്ത്രി ആവര്‍ത്തിച്ച് ഉറപ്പുകള്‍ നല്കി. സര്‍ക്കാരിലെ മുതിര്‍ന്ന ഒരു മന്ത്രിയെ പോലും വിശ്വാസമില്ലെങ്കില്‍ കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടു നീങ്ങും. ഒരാളെ പോലും പുറത്താക്കില്ലെന്നും ഒരു ന്യൂനപക്ഷ സമുദായവും പീഡനം അനുഭവിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഞങ്ങളുടെ കൈയില്‍ കടലാസില്ല, തെളിവില്ല എന്നൊക്ക ജനങ്ങള്‍ പറഞ്ഞു തുടങ്ങിയാല്‍. അങ്ങനെ ആരെയെങ്കെിലും രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുമോ. അമേരിക്കയിലേക്ക് പോകൂ. വിസ തീര്‍ന്നാല്‍ അമേരിക്ക ഉടനെ നിങ്ങളെ പുറത്താക്കും. പക്ഷെ ഇന്ത്യ അങ്ങനെ ചെയ്തിട്ടില്ല. രാജ്യത്ത് താമസിക്കുന്ന വിദേശികളോട് കൈ ചൂണ്ടി പുറത്തു പോകാന്‍ പറയാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ? അതു ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിച്ചതും. അതിനെ എതിര്‍ക്കുന്നത് എന്തിനാണ്? നിയമം ആരോടും അനീതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: