കമല ദേവി ഹാരിസ് അമേരിക്കന്‍ രാഷ്ട്രീയ ചരിത്രം മാറ്റി എഴുതിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാജ്യത്തില്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. 244 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തില്‍ വൈസ് പ്രസിഡന്റായി ആദ്യമെത്തുന്ന വനിത. ആ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യന്‍ വംശജ. ഇന്ത്യന്‍ വംശജ, വെള്ള ഇതര വംശജരില്‍ നിന്ന് ആ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി. അങ്ങനെ വിശേഷണങ്ങള്‍ ഏറെ. കമലയുടെ അമ്മ ചെന്നൈ സ്വദേശിയായ ശ്യാമള ഗോപാലന് അര്‍ബുദ ഗവേഷകയായി 1960 ലാണ് അമേരിക്കയില്‍ എത്തുന്നത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് പ്രൊഫസറും ജമൈക്കക്കാരനുമായ ഡൊണാള്‍ഡ് ഹാരിസാണ് കമലയുടെ പിതാവ്. അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയതാകട്ടെ 1961 ലും. കമലയുടെ ഭര്‍ത്താവ് ഡഗ്ലസ് അഭിഭാഷകനും ജൂത വംശജനുമാണ്. ഭാവിയിലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് മാറും എന്നതില്‍ തര്‍ക്കമില്ല.
കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമായ ഇവര്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരിട്ടതിനു സമാനമായ ‘ബര്‍ത്തെറിസം'(യഥാര്‍ഥ യു.എസ്. പൗരനല്ലെന്നും പ്രസിഡന്റാകാന്‍ അധികാരമില്ല എന്നുമാരോപിച്ചുള്ള അധിക്ഷേപം) ആക്രമണത്തിനു വിധേയയാകുന്നുണ്ടെന്നു പ്രമുഖ അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തത് 2020 ജൂലൈയിലാണ്. മികച്ച അഭിഭാഷകയാണ് കമല ഹാരിസ്. രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളും ധൈര്യശാലിയായ പോരാളിയുമാണ്. ഇതിനു മുന്‍പ് രണ്ടു വനിതകള്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി വന്നിട്ടുണ്ട്.
ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ജുറാള്ഡിനെ ഫെററോ 1984 ലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാറാ പാലിന് 2008 ലും. ഇരുവരും പരാജയപെട്ടു. 2003 ഇല് സാന്‍ ഫ്രാന്‍സിസ്കോ ഡിസ്ട്രിക്ടില്‍ അറ്റോര്‍ണി ആയി കമല തിരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവര്‍ത്തന രംഗത്ത് അവര്‍ വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. അതാണ് ഇപ്പോള്‍ വൈസ് പ്രസിഡന്റ് പദവിയില്‍ വരെ എത്തി നില്കുന്നത്. വംശീയമായും ഭൂമിശാസ്ത്രപരമായും
ആശയപരമായുമുള്ള വൈവിധ്യങ്ങളുടെ സങ്കലനമാണ് അമേരിക്കയെ ഐക്യനാടുകളാക്കുന്നത്. അതിപ്പോള്‍ വംശീയത തീര്‍ത്ത അസ്വസ്ഥതകളിലും സാമ്പത്തിക, സാമൂഹിക ഉച്ചനീചത്വങ്ങളിലും പെട്ട് അമേരിക്കന്‍ അനൈക്യനാടുകളായി
രിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തിലെ കത്തോലിക്കനായ രണ്ടാമത്തെ പ്രസിഡന്റാണ് ബൈഡന്. ജോണ്‍.എഫ്. കെന്നഡിയാണ് മറ്റൊരാള്‍. ട്രംപ് അലങ്കോലപ്പെടുത്തിയ ലോകക്രമത്തെയും രാജ്യക്രമത്തെയും പരുവപ്പെടുത്തിയെടുക്കാന് ബൈഡനും കമലയ്ക്കും ഏറെ പണിപ്പെടേണ്ടിവരും.
സന്തോഷ് മാത്യു
പ്രതികരിക്കാൻ ഇവിടെ എഴുതുക: