ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് ബുധനാഴ്ച #IamNadda എന്ന് ഹാഷ്ടാഗോടെ ട്വിറ്ററില്‍ പ്രതികരിച്ച് ബിജെപി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും. ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തായി ട്രന്‍ഡിംഗ് ആണ്. വൈകിട്ട് നാലുവരെ 31,000-ല്‍ അധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗോടെ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരാണ് ബിജെപി നദ്ദ എന്ന ചോദ്യം രാഹുല്‍ ഉന്നയിച്ചിരുന്നു.
നദ്ദ ഹിന്ദുസ്ഥാന്റെ പ്രൊഫസറല്ലെന്നും എല്ലാത്തിനും അദ്ദേഹത്തോട് ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രാഹലിനും കോണ്‍ഗ്രസിനുമെതിരെ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ ഉന്നയിച്ച ചോദ്യങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. തുടര്‍ന്നാണ് #IamNadda എന്ന ഹാഷ്ടാഗുമായി നേതാക്കളും പ്രവര്‍ത്തകരും ട്വിറ്ററില്‍ രംഗപ്രവേശം ചെയ്തത്.
പാര്‍ട്ടി ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ: ‘ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദ ചുമതലയേറ്റെടുത്തിട്ട് ഇന്ന്, ജനുവരി 20ന് ഒരുവര്‍ഷം തികയുന്നു. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് മുതല്‍, നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഉപതെരഞ്ഞെടുപ്പുകള്‍ വരെയുള്ള ധാരാളം തെരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷം ബിജെപി വിജയിച്ചു.#IamNadda’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: