മട്ടാഞ്ചേരി: അഞ്ചു മാസമായി കമ്മീഷന് നല്കാത്തതിനാല് സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം ചെയ്യാനില്ലെന്ന് റേഷന്‍ വ്യാപാരികള്‍. ഈ മാസം കിറ്റുവിതരണം തടസപ്പെടും.
ഡിസംബര്‍ മാസത്തെ കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ മാസത്തെ കിറ്റുകള്‍ വിതരണത്തിന് എടുക്കേണ്ടെന്ന റേഷന്‍ വ്യാപാരികളുടെ തീരുമാനം. ഇരുപത് രൂപ വരെയാണ് റേഷന്‍ വ്യാപാരി സംഘടനകള്‍ സര്‍ക്കാരിനോട് കമ്മീഷന് ആവശ്യപ്പെട്ടത്. എന്നാല്‍, ഏഴ് രൂപയേ നല്‍കൂയെന്ന് പറഞ്ഞെങ്കിലും ആ ഉത്തരവും ഇറങ്ങിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വിതരണത്തില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് തീരുമാനം.
കിറ്റില്‍ സര്‍ക്കാരിന്റെ മുദ്ര പതിപ്പിക്കാന്‍ എട്ട് കോടിയോളം രൂപ ചെലവഴിക്കാന്‍ തയാറായിരിക്കെ വ്യാപാരികളുടെ കമ്മീഷന് നല്കുന്നതില് പുലര്‍ത്തുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണെന്നാണ് റേഷന്‍ വ്യാപാരി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമേ വിതരണത്തിന് ശേഷം ബാക്കി വരുന്ന കിറ്റുകള്‍ തിരിച്ചെടുക്കാത്തതും റേഷന്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: