ഭോപാല്‍: ഹിന്ദു ദൈവങ്ങളെ പരഹസിച്ച കൊമേഡിയന്‍ മുനാവര്‍ ഫറൂകിയെ മധ്യപ്രദേശിലെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഹിന്ദു ദൈവങ്ങളെക്കുറിച്ച് നിന്ദ്യമായ പ്രതികരണം നടത്തിയതിനാണ് പൊലീസ് നടപടി. ഗോദ്ര സംഭവം, ഹിന്ദുദൈവങ്ങളെ അപമാനിക്കല്‍, ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരായ പരിഹാസം എന്നീ പരാതികളുടെ പേരിലാണ് നടപടി. നേരത്തെ ഇദ്ദേഹത്തിനെതിരെ ഉത്തര്‍പ്രദേശ് പൊലീസും കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായി മുനാവര്‍ ഫറുകിയെ ഇന്‍ഡോറില്‍ നിന്നും അലഹബാദിലേക്ക് യുപി പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോകും. മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഫറൂകി ജാമ്യത്തിന് ശ്രമിക്കുന്നതായുള്ള വാര്‍ത്ത അറിഞ്ഞയുടനായിരുന്നു ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി.
മുനാവര്‍ ഫറൂകി കുറെക്കാലമായി തന്റെ ഹാസ്യപരിപാടികളില്‍ ഹിന്ദുനിന്ദ പതിവാക്കിയിരുന്നു. 58 ഹിന്ദുക്കളെ മൂസിംകള് ജീവനോടെ ചുട്ടുകൊന്ന 2002ലെ ഗോധ്ര വധക്കേസ് സമയത്തും മുനാവര്‍ ഫറൂകി ഹിന്ദു നിന്ദ നടത്തിയിരുന്നതായി പറയപ്പെടുന്നു. ഗോധ്രവധക്കേസ് അമിത് ഷാ സംവിധാനം ചെയ്ത് ആര്‍എസ്എസ് നിര്‍മ്മിച്ച ഒരു ഡ്രാമയായിരുന്നു എന്നായിരുന്നു ഫറൂകിയുടെ പരിഹാസം.
രാമനെക്കുറിച്ചും സീതയെക്കൂറിച്ചും ഗുജറാത്തില്‍ നിന്നുള്ള ഈ സ്റ്റാന്റപ് കൊമേഡിയന്‍ നിന്ദിക്കുന്ന തരത്തിലുള്ള അവതരണങ്ങള്‍ നടത്തിയിരുന്നു. ഹിന്ദുക്കളുടെ പാരമ്പര്യത്തെക്കുറിച്ചും മതത്തെക്കൂറിച്ചും നിന്ദിക്കുന്ന ഒരേയൊരു കൊമേഡിനല്ല മുനാവര്‍. മറ്റ് പല സ്റ്റാന്റ്പ് കൊമേഡിയന്മാരും ഹിന്ദുനിന്ദ പതിവാക്കിയവരാണ്. കുനാന്‍ കമ്ര, അഗ്രിമ ജോഷ്വ എന്നിവരെല്ലാം ഇതേ രീതി അവലംബിക്കുന്നവരാണ്. ഏറ്റവും വലിയ തമാശ ഇവരാവും ഇസ്ലാം മതത്തെയോ അവരുടെ മതരീതികളെയോ പരിഹസിക്കാറില്ലെന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: