ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നു? സ്വരാജ്യത്തിന്റെയും സ്വധര്‍മത്തിന്റെയും ഉദ്ധരണത്തിനുവേണ്ടി ജന്മമെടുത്ത ശിവാജിയെ നശിപ്പിക്കാന്‍. എന്നുതന്നെയല്ല, ഈ ദേശത്തെയും ധര്‍മത്തെയും നശിപ്പിക്കാനായി പ്രതിജ്ഞയെടുത്ത ഔറംഗസേബിന്റെ വിജയത്തിനായി ജയസിംഹന്റെ ധര്‍മനിഷ്ഠയും ദേവഭക്തിയും സമൂഹത്തിന്റെ സുഖസമൃദ്ധിക്കോ സ്വാതന്ത്ര്യത്തിനോ വേണ്ടിയായിരുന്നില്ല. ഹിന്ദുസമാജത്തിന്റെ നിലനില്പ്പിനുവേണ്ടിയുമായിരുന്നില്ല, മറിച്ച് ഇതിന്റെയെല്ലാം നാശത്തിനുവേണ്ടിയായിരുന്നു. ഇതില്‍ ജയസിംഹന് വിജയിക്കുകയും ചെയ്തു. സമാജത്തിന്റെ മാനസിക സ്ഥിതി ഇതില്‍ കൂടുതല്‍ എന്ത് അധഃപതിക്കാനാണ്.
സ്വരാജ്യത്തിന്റെ അതിര്ത്തിയടുക്കുന്തോറും ജയസിംഹന് തന്റെ സമരകൗശലത്തിന്റെ ആയുധങ്ങള്‍ ഓരോന്നായി പുറത്തെടുക്കാന്‍ തുടങ്ങി. ശിവാജിക്ക് നേരെയെടുക്കേണ്ട സമരതന്ത്രം എന്തെന്ന് നിശ്ചയിക്കണമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടക്കത്തില്‍ തന്നെ ദിലേര്‍ഖാനും ജയ്സിംഹനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി.
കോട്ടകള്‍ക്കു ചുറ്റുമുള്ള ഗ്രാമങ്ങള്‍ കൈയടക്കി, ഗ്രാമവാസികളില്‍നിന്നും കോട്ടക്കകത്തേക്കുള്ള സഹായങ്ങളെ തടഞ്ഞ്, അതിനുശേഷം കോട്ട ആക്രമിച്ച് കീഴടക്കണം എന്നതായിരുന്നു ജയസിംഹന്റെ പദ്ധതി. കോട്ടയാണ് ശിവാജിയുടെ ശക്തി കേന്ദ്രങ്ങള്‍. അതുകൊണ്ട് നേരെയങ്ങ് കോട്ടകള്‍ ആക്രമിച്ച് കീഴടക്കണം എന്നതായിരുന്നു ദിലേര്‍ഖാന്റെ അഭിപ്രായം.
ദിലേര്ഖാന് അസന്തുഷ്ടനായാല്‍ ഔറംഗസേബ് കോപിക്കും എന്ന ഭയം കൊണ്ട് ജയസിംഹന് ഖാന്റെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മറാഠാകളുടെ യഥാര്‍ത്ഥ ശക്തികേന്ദ്രം എവിടെയാണെന്ന് ഇരുവര്‍ക്കും അറിയുമായിരുന്നില്ല. അറിഞ്ഞാലും അത് തകര്‍ക്കാന്‍ ഇവര്ക്കൊ ഇവരുടെ വംശത്തില്‍പ്പെട്ട ആര്‍ക്കെങ്കിലുമോ സാധിക്കുമായിരുന്നില്ല. ശിവാജിയുടെ ശക്തി കോട്ടയ്ക്കകത്തോ പുറത്തോ ആയിരുന്നില്ല, ജനങ്ങളുടെ ഹൃദയത്തില്‍ ആയിരുന്നു. ജനങ്ങളുടെ സ്വരാജ്യ-സ്വധര്‍മ്മ-സ്വാതന്ത്ര്യത്തിന്റെ പ്രഖരമായ നിഷ്ഠയില്‍ അധിഷ്ഠിതമായിരുന്നു അത്.
തന്നെ നേരിടാന്‍ ശിവാജി ബീജാപ്പൂരുമായി സന്ധി ചെയ്തേക്കുമോ എന്ന് ശങ്കിച്ച്, അതിന് ഇടകൊടുക്കാത്തവിധം ജയസിംഹന് തന്റെ സൈനിക ഛാവണി ഇരു രാജ്യങ്ങളുടേയും മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ‘സാസവാഡ’ എന്ന പ്രദേശത്ത് സ്ഥാപിച്ചു. അതിനുശേഷം വളരെ സമര്‍ത്ഥമായി ശിവാജിയുടെ ശത്രുക്കളെ ശിവാജിക്കെതിരായി യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചു. ബീജാപ്പൂര്‍ സുല്‍ത്താന്‍ പ്രതിവര്‍ഷം ഔറംഗസേബിന് കൊടുക്കേണ്ടിയിരുന്ന വാര്‍ഷിക കരം കുറച്ചുകൊണ്ട് അവരെ സ്വപക്ഷത്തു ചേര്‍ത്തു. ശിവാജിയോട് പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരിക്കുന്ന അഫ്സല്‍ഖാന്റെ മകന് ഫാസല്ഖാന് മുതലായ മറ്റ് സര്‍ദാര്‍മാരേയും സ്വപക്ഷം ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ തയ്യാറാക്കി. പോര്‍ത്തുഗീസുകാരില്‍നിന്നും പടക്കപ്പല്‍ വിലക്കു വാങ്ങാന്‍ ഗോവ, സൂറത്ത്, ബോംബെ എന്നിവിടങ്ങളില്‍ ദൂതന്മാരെ അയച്ചു. ന്നതായിരുന്നു. ശിവാജിയുടെ ജീവിതത്തിലെ അപായ സന്ദര്‍ഭങ്ങളില്‍ അത്യന്തം ഭീഷണമായ ഒരു സന്ദര്‍ഭമായിരുന്നു ഇത്. ആരാലും സങ്കല്പ്പിക്കാന് സാധിക്കാത്ത സാഹസത്തിന്റെയും പ്രതിഭയുടെയും പ്രാരംഭം കുറിക്കുന്ന ഒരു യുദ്ധമായിരുന്നു പുരന്ദറിലേത്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: