തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ്. XG358753 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആര്യങ്കാവ് ഭരണ ഏജന്‍സിയില്‍നിന്നാണ് ഈ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പര്‍ പ്രഖ്യാപിച്ചത്. നികുതി കഴിച്ച് ആറുകോടി 18 ലക്ഷം രൂപ ഭാഗ്യശാലിക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: