ഏറ്റുമാനൂര്‍: കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന രക്ഷാധികാരിയും ആര്‍എസ്എസ് ഏറ്റുമാനൂര്‍ താലൂക്ക് സംഘചാലകുമായ ഏറ്റുമാനൂര്‍ ശക്തിനഗര്‍ വികെബി റോഡില്‍ ജ്യോതിയില്‍ പി. എന്‍. ഗോപാലകൃഷ്ണന് (80) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍.
സമിതിയുടെ പ്രാരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനാണ്. ദീര്‍ഘകാലം ജനറല്‍സെക്രട്ടറി പദം അലങ്കരിച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥനും ആര്‍എസ്എസ് താലൂക്ക് സംഘചാലകനുമായിരുന്നു. സമിതിയുടെ കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഖജാന്‍ജി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സമിതിയുടെ മുഖപത്രമായ ക്ഷേത്രശക്തി ആരംഭിച്ചതും ഇദ്ദേഹമാണ്.
ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: വൈക്കം ടിവി പുരം പുറപ്പള്ളില്‍ കുടുംബാംഗം പി. ഇന്ദിരാദേവി. മക്കള്‍: ജി.വിനോദ്കുമാര്‍ (സ്പന്ദനം കമ്പ്യൂട്ടേഴ്സ്, ഏറ്റുമാനൂര്‍), ബിന്ദു ജി നായര്‍ (മുംബൈ), മരുമക്കള്‍: എ എസ് അനില്‍കുമാര്‍ (വൈസ് പ്രിന്‍സിപ്പാള്‍, രഹേജ കോളേജ്, മുംബൈ) ദിവ്യാ കൃഷ്ണ (ടീച്ചര്‍, എസ്എഫ്എസ് സ്കൂള്‍, ഏറ്റുമാനൂര്‍).
ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് കെ. ബി ശ്രീകുമാര്‍, ബിജെപി നാഷണല്‍ കൗണ്‍സില്‍ അംഗവും ജന്മഭൂമി ഡയറക്ടറുമായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ബിജെപി സംസ്ഥാന സംഘടനാ കാര്യദര്‍ശി എം. ഗണേശന്, ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എന്‍. സജികുമാര്‍, യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഖില്‍ രവീന്ദ്രന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. വി. ഉണ്ണികൃഷ്ണന്, ജന്മഭൂമി യൂണിറ്റ് മാനേജര്‍ എം. ആര് അനില്‍കുമാര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: