കൊല്ലം: ആശ്രാമത്ത് വീട് ഇടിഞ്ഞുവീണു വൃദ്ധ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അറയ്ക്കല്‍ കിഴക്കതില്‍ ബാബുജി നഗര്‍ 58 ല്‍ മനോന്മണിയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. അപകടസമയത്ത് വീട്ടില്‍ മനോന്മണിയുടെ അമ്മ ചെല്ലമ്മയമ്മ(80) ഉണ്ടായിരുന്നു.
വന്‍ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ മുറിയില്‍ കട്ടിലില്‍ കിടപ്പിലായ ചെല്ലമ്മയമ്മയെ സമീപവാസികള്‍ വീടിനു വെളിയിലെത്തിച്ചാണ് രക്ഷിച്ചത്. തൊട്ട് പിന്നാലെ മേല്‍ക്കൂര പൂര്‍ണ്ണമായും നിലംപൊത്തി. ഇവര്‍ കിടന്ന കട്ടിലും ഗൃഹോപകരണങ്ങളും തകര്‍ന്നു. രണ്ടുദിവസം മുമ്പ് പെയ്ത മഴയില്‍ വീടിന് ചെറിയ നാശനഷ്ടം ഉണ്ടായിരുന്നു. വീട് തകര്‍ന്നതോടെ നിര്‍ധന കുടുംബത്തിന് തലച്ചായ്ക്കാന്‍ ഒരിടമില്ലാത്ത അവസ്ഥയിലായി. അങ്കണവാടിയില്‍ ഹെല്‍പ്പറാണ് മനോന്മണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: