കൊച്ചി: കോര്പ്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരെഞ്ഞെടുപ്പില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ ടാക്സ് അപ്പീല്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം നേടി. എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒന്നുപോലെ ഞെട്ടിപ്പിച്ചാണ് ബിജെപി ടാക്സ് അപ്പീല്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം നേടിയത്.
എല്‍ഡിഎഫ് കൗണ്‍സിലറുടെ വോട്ട് അസാധുവായതോടെ പൊതുമരാമത്ത് സ്ഥിരംസമിതി യുഡിഎഫ് പിടിച്ചെടുത്തു. മേയര്‍,ഡെപ്യൂട്ടി തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനിന്ന സ്വതന്ത്രന് കെ.പി.ആന്റണി ഇന്നലെ നടന്ന സ്ഥിരംസമിതി അംഗങ്ങളുടെ വോട്ടെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ചു. നാല് സ്ഥിരം സമിതികളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായി. നറുക്കെടുപ്പില്‍ മൂന്നെണ്ണം എല്‍ഡിഎഫിനും ഒരെണ്ണം യുഡിഎഫിനും ലഭിച്ചു. ധനകാര്യ സമിതിയില്‍ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്. അതേസമയം ആരോഗ്യസ്ഥിരം സമിതി എല്‍ഡിഎഫിന് ലഭിച്ചു. ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18 ന് ഉച്ചയ്ക്ക് 2.30 ന് നടക്കും.ബിജെപിതന്ത്രപരമായ നീക്കങ്ങളാണ് നടത്തിയത്.
ഇന്നലെ രാവിലെ നടന്ന സ്ഥിരസമിതിയിലെ വനിത സംവരണ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ആകെ എട്ട് സ്ഥിരം സമിതികളാണുള്ളത്. ഓരോന്നിലും 9 അംഗങ്ങള്‍ വീതമുണ്ട്. ഇതില്‍ അഞ്ച് കമ്മിറ്റികളിലേക്കുള്ള വോട്ടെടുപ്പില്‍ ബിജെപി സ്വതന്ത്രന്മാരെ പിന്തുണച്ചു. ആരോഗ്യ സ്ഥിരംസമിതിയിലേക്ക് വോട്ടെടുപ്പ് നടന്നില്ല. രണ്ടു കമ്മിറ്റികളിലേക്ക് ബിജെപി മത്സരിച്ചു. ടാക്സ് അപ്പീല്‍ കമ്മിറ്റിയില്‍ നിലവില്‍ ബിജെപിയുടെ നാല് അംഗങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്ക് മത്സരിച്ച് വിജയിച്ച സുധ ദിലീപ് വൈകിട്ട് ഈ സ്ഥാനം രാജിവച്ചു. ഇനി ടാക്സ് അപ്പീല്‍ കമ്മിറ്റിയിലേക്ക് ഇവര്‍ മത്സരിക്കും. ഇതോടെ ടാക്സ് അപ്പീല്‍ സ്ഥിരംസമിതി ബിജെപിയുടെ കൈവശമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: