കൊച്ചി: ധാർമികതയുടെ മൂല്യങ്ങൾ ഉൾക്കൊണ്ട് യുവജനങ്ങൾ സമൂഹത്തിന്റെ ഉന്നതിയ്ക്കായി പ്രവർത്തിക്കണമെന്ന് വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ശാന്തിമയാനന്ദ മഹാരാജ് ഉദ്ബോധിപ്പിച്ചു. ഭാരത് വികാസ് പരിഷത്ത് കേരളയുടെ ആഭിമുഖ്യത്തിൽ എറണാകുളം ബോട്ടുജെട്ടിയിലെ വിവേകാനന്ദ സ്ക്വയറിൽ നടന്ന 158-മത് വിവേകാനന്ദ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ദേശീയ യുവജന ദിനത്തിന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു സ്വാമികൾ.
സഹജീവികളോട് കരുണയോടെ സമഭാവനയോടെ പെരുമാറാനുള്ള മനോവികാരം ഒരോ വ്യക്തികളും വളർത്തിയെടുക്കാൻ പ്രവർത്തിക്കണമെന്നും സ്വാമികൾ കൂട്ടിച്ചേർത്തു. ചടങ്ങിൽ ശാരിക .കെ.നായർ എന്ന വിദ്യാർത്ഥിയ്ക്ക് സ്വാമികൾ വിവേകാനന്ദ സന്ദേശം കൈമാറി. രാവിലെ നടന്ന ചടങ്ങിൽ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചനയും ദീപാരാധനയും നടന്നു. സ്വാമി മഹാവൃതാനന്ദ മഹാരാജ്, ഭാരവാഹികളായ എൻ. രാജഗോപാല പൈ, രാജൻ വല്യത്താൻ, കെ.പി. ഹരിഹരകുമാർ, പി.വി. അതികായൻ, സി.എസ്. ഗോപാലകൃഷ്ണൻ, പി.ചന്ദ്രലേഖ, സിറ്റാഡൽ പ്രകാശ്, കൗൺസിലർ ടി. പത്മകുമാരി, ഡോ. കിഷോർകുമാർ, സി.ജി.രാജഗോപാൽ, കെ.വി.പി. കൃഷ്ണകുമാർ , കെ.ലക്ഷ്മിനാരായണൻ, ഡോ.ഹരീഷ്കുമാർ, മോഹന ആർ.പൈ, ശ്രീകല കിഷോർ, സ്മിതാ ഹരീഷ്, കുരുവിളാ മാത്യൂസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: