കൊഴിഞ്ഞാമ്പാറ: സിപിഎം നേതാവായ ഗ്രാമപഞ്ചായത്ത് മെമ്പറുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയില്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ എ. പത്മപ്രകാശ് (26), ജി. ശരവണ കുമാര്‍ (24), എസ്. മനു (31) എന്നിവരെയാണ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നു വൈകിട്ട് ആറിന് കൊഴിഞ്ഞാമ്പാറ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് അംഗമായ മൂലക്കട രംഗനാഥന്റെ ഭാര്യയായ കാര്‍ത്ത്യായനിയുടെ വീടിനു നേരെയാണ് ഇവര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. വെള്ളിയാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം. വീട്ടുകാര്‍ പുറത്ത് പോയതിനാലാണ് വന്‍ അപകടം ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: