കുണ്ടറ: ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ തലപ്പറമ്പ് വാര്‍ഡില്‍ ഉള്‍പ്പെടുന്ന സൊസൈറ്റി ജംഗ്ഷന്-കന്യാകുഴി റോഡ് വാര്‍ഡ് മെമ്പര്‍ ബിനുകുമാറിന്റെ നേത്യത്വത്തില്‍ ശുചീകരിച്ചു. റോഡിന് ഇരുവശത്തും കാട് വെട്ടിത്തെളിച്ചാണ് വൃത്തിയാക്കിയത്.
ഈ റോഡിന് ഇരുവശവും അറവുമാലിന്യവും, കടകളിലെ മാലിന്യങ്ങളും തള്ളിയതുമൂലം പരിസരവാസികള്‍ ദുരിതത്തിലായിരുന്നു. ഇക്കാരണത്താല്‍ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യവും ഏറി വന്നു. ഈ ദുരവസ്ഥ നാട്ടുകാര്‍ ബിജെപി വാര്‍ഡ് മെമ്പറായ ബിനുകുമാറിനെ ധരിപ്പിക്കുകയും, ഉടന്‍തന്നെ തലപ്പറമ്പിലെ ബിജെപി പ്രവര്‍ത്തകര്‍, സേവാസമിതി, ബിഎംഎസ്, ആര്‍എസ്എസ്, വിഎച്ച്പി എന്നിവരുള്‍പ്പെടുന്ന സ്വഛ് ഭാരത് ടീമെത്തി റോഡിനിരുവശത്തുള്ള കാടുകള്‍ വെട്ടി തെളിക്കുകയും, മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. കന്യാകുഴിയില്‍ സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, ഉടയന്‍കാവ് മഹാദേവക്ഷേത്രത്തിലേക്കും കശുവണ്ടി ഫാക്ടറിയിലേക്കും നിരവധി പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: