ആലപ്പുഴ: ജനരോഷം ശക്തമായതോടെ മുഖം രക്ഷിക്കാന്‍ സിപിഎം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയില്‍ പ്രസിഡന്റ് സ്ഥാനം രാജി വെക്കാന്‍ സിപിഎം ജില്ലാ കമ്മറ്റി നിര്‍ദ്ദേശം നല്കി. കോണ്‍ഗ്രസ് പിന്തുണയിലാണ് ഇവിടെ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന് പ്രസിഡന്റായത്. പകരം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനെ സഹായിച്ചു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് സിപിഎമ്മും, കോണ്‍ഗ്രസും അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടത്. 18 അംഗ പഞ്ചായത്തില്‍ എന്‍ഡിഎയ്ക്കും, യുഡിഎഫിനും ആറംഗങ്ങള്‍ വീതമാണുള്ളത്. എല്‍ഡിഎഫിന് അഞ്ചംഗങ്ങളും, ഒരു സ്വതന്ത്രനുമുണ്ട്. സ്വതന്ത്രന് കോണ്‍ഗ്രസ് വിമതനായി ജയിച്ചതാണ്.
പ്രസിഡന്റു സ്ഥാനം വനിത പട്ടികജാതി സംവരണമാണ്. യുഡിഎഫില്‍ വിജയിച്ചവരില്‍ ആരും ഈ വിഭാഗത്തില്പ്പെട്ടവരില്ലായിരുന്നു. ഇതോടെയാണ് ഇടതുംവലതും അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടത്. സിപിഎം പ്രസിഡന്റ് രാജിവെക്കുന്നതോടെ ബിജെപിയുടെ ബിന്ദു ഫിലിപ്പ് പ്രസിഡന്റാകും
അവിശുദ്ധ സഖ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും അണികള്‍ ഉള്‍പ്പടെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി. ബിജെപിയാകട്ടെ ഈ വിഷയം സംസ്ഥാന തലത്തില്‍ പ്രചരണായുധമാക്കി. ഇതോടെയാണ് ഗതികെട്ട് പ്രസിഡന്റ് സ്ഥാനം രാജി വെക്കാന്‍ സിപിഎം തീരുമാനിച്ചത്. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് തയ്യാറായട്ടില്ല.
മാന്നാറില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയിലാണ് സിപിഎം ഭരണം നേടിയത്. തിരുവന്‍വണ്ടുരിലും കോണ്‍ഗ്രസ് പിന്തുണയില്‍ എല്‍ഡിഎഫ് ജയിച്ചെങ്കിലും, അധികാരമേല്‍ക്കാന്‍ തയ്യാറായില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനുള്ള അടവുനയമാണ് സിപിഎമ്മിന്റെതെന്നാണ് ആക്ഷപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: