ന്യുദല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന ഉന്നതതല സമിതിക്ക് രൂപം നല്കി.
2021 ജനുവരി 23ന് ആരംഭിക്കുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് ഉന്നതതല സമിതി രൂപം നല്‍കും. പൗര പ്രമുഖര്‍, ചരിത്രകാരന്മാര്, ഗ്രന്ഥകര്‍ത്താക്കള്‍, വിദഗ്ധര്‍, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍, ആസാദ് ഹിന്ദ് ഫൗജ് (കചഅ)യുമായി ബന്ധപ്പെട്ട പ്രമുഖര്‍ എന്നിവരടങ്ങുന്നതാണ് സമിതി. നേതാജിയും ആസാദ് ഹിന്ദ് ഫൗജ്മായി ബന്ധപ്പെട്ട് ന്യൂഡല്‍ഹി, കല്‍ക്കട്ട തുടങ്ങി, ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള സ്ഥലങ്ങളിലെ ആഘോഷപരിപാടികള്‍ക്ക് സമിതി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: