കൊല്‍ക്കത്ത: ബംഗാള്‍ സന്ദര്‍ശനത്തിനിടയില്‍ കര്‍ഷകന്റെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. പുര്‍ബ ബര്‍ദ്ധമാന്‍ ജില്ലയിലുള്ള ജഗദാനന്ദപൂരിലുള്ള കര്‍ഷകന്റെ വീട്ടിലാണ് അദ്ദേഹം ഉച്ചഭക്ഷണത്തിനെത്തിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.
ഈ വീട്ടിലെ പശുവിന് ജെ പി നദ്ദ തീറ്റ കൊടുക്കുന്ന ചിത്രവും വാര്‍ത്താ എജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. ബിജെപി ദേശീയ അധ്യക്ഷന്‍ തങ്ങളുടെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയതില് അതിയായ സന്തോഷമുണ്ടെന്ന് കുടുംബാംഗമായ മംഗലി മണ്ടല്‍ പ്രതികരിച്ചു.
ബംഗാളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ബര്‍ദ്ധമാനില്‍ നടന്ന റാലിയില്‍ ജെ പി നദ്ദ പറഞ്ഞു. മമതാ ബാനര്‍ജി എന്തിനാണ് ഭയപ്പെടുന്നതെന്നും എന്തു പറ്റിയെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ രൂപീകരിച്ച് സംസ്ഥാനത്തുള്ള കര്‍ഷകരെ സഹായിക്കുമെന്നും ജെ പി നദ്ദ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: