ബത്തേരി: ദേശീയപാതയില്‍ കല്ലൂര്‍ പാലത്തിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ദുരിതമാകുന്നു. പ്രദേശവാസികളടക്കം ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും സഞ്ചരിക്കുന്ന ദേശീയപാതയോരത്താണ് മാലിന്യനിക്ഷേപം തുടരുന്നത്.
വര്‍ഷങ്ങളായി തുടര്‍ന്ന ഈ പ്രവണതയ്ക്ക് അറുതി വരുത്താന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞദിവസം ഇവിടെ സെപ്റ്റിക് മാലിന്യമടക്കം തള്ളിയിരുന്നു. ഇതില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം ഇതുവഴി യാത്രചെയ്യാന്‍പോലും സാധിക്കാത്ത അവസ്ഥയാണ്. മാര്‍ക്കറ്റുകളില്‍ നിന്നടക്കം കോഴി മാലിന്യമടക്കമുളള അറവുമാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ഇത് ഭക്ഷിക്കുന്നതിന്നായി തെരുവുനായ്ക്കളടക്കം എത്തുന്നത്കാല്നടയാത്രക്കാര്ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും ഭീഷണിയാവുന്നുണ്ട്.
പുഴയോരത്ത് തള്ളുന്ന മാലിന്യം മഴയില്‍ പുഴയിലേക്ക് ഒലിച്ചിറങ്ങുന്നത് പകര്‍ച്ചവ്യാധികള്‍ പിടിപെടാനും കാരണമാകും. ഈ സാഹചര്യത്തില്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ പുതിയ ഭരണസമിതി മാലിന്യ നിക്ഷേപത്തിനെതിരെ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: