കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ കൗണ്‍സില്‍ യോഗം ഇന്നലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. യോഗത്തില്‍ ഇടത്- വലത് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം നടന്നു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം നല്ലനിലയില്‍ മുന്നോട്ട് പോകണമെങ്കില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് മേയര്‍ ടി.ഒ. മോഹനന് പറഞ്ഞു. കേന്ദ്രധനകാര്യ കമ്മീഷന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക പോലും സംസ്ഥാന സര്‍ക്കാര്‍ പിടിച്ചു വെക്കുകയായിരുന്നു.
ജില്ലാ വികസന സമിതി അംഗീകരിച്ച പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വെട്ടിചുരുക്കേണ്ടി വന്നു. ഈ ഇനത്തില്‍ കോര്പ്പറേഷന് ലഭിക്കേണ്ട 11 കോടിയില്‍ പരം രൂപ നഷ്ടമായെന്നും ടി.ഒ. മോഹനന് ആമുഖമായി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഹിതം വെട്ടികുറച്ചത് സംബന്ധിച്ച് മേയര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് യോഗം ബഹളത്തില്‍ മുങ്ങിയത്. ആമുഖ പ്രഭാക്ഷണത്തിന് ശേഷം കൗണ്‍സില്‍ യോഗ നേടപടികള്‍ ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷത്തെ രവീന്ദ്രന് വിഷയമുന്നയിച്ച് ബഹളത്തിന് തുടക്കമിട്ടത്.
യോഗ നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ അജïയനുസരിച്ച് മാത്രമെ ചര്‍ച്ച ചെയ്യാന്‍ പാടുള്ളുവെന്ന് മേയര്‍ റൂളിംഗ് നല്‍കിയെങ്കിലും അതൊന്നും വകവെക്കാതെ മേയര്‍ രാഷ്ട്രീയം തിരിഞ്ഞാണ് സംസാരിച്ചതെന്നും സഹകരണം വേണമെന്ന് ആവശ്യപ്പെട്ടതോടൊപ്പം രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ചായിരുന്നു ബഹളത്തിന് ശ്രമിച്ചത്. എന്നാല്‍ മേയര്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം ഒന്നും പറഞ്ഞില്ലെന്നും വസ്തുതപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്ന് പികെ രാഗേഷ് പറഞ്ഞു. പ്രതിപക്ഷത്തെ അന്‍വറും എസ് സുകന്യയും വിഷയത്തില്‍ ഇടപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മേയര്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയും എല്ലാവരും സഹകരിച്ച് നമ്മള്‍ക്ക് ലഭിക്കേണ്ട ഫണ്ട് വിഹിതം ലഭ്യമാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടെ കരാറുകാര്‍ ജോലി ഏറ്റെടുക്കാന്‍ തയ്യാറാകാത്തതും എടുത്ത ജോലിയുടെ പണം നല്‍കാത്തതിനെ കുറിച്ചും അന്‍വര്‍ ചൂണ്ടിക്കാട്ടിയപ്പോഴും സര്‍ക്കാര്‍ ഫണ്ട് വിഹിതം വെട്ടിക്കുറച്ചതിന്റെ ഫലമാണിതെന്നും പ്രതിപക്ഷത്തിന് പോലും സര്‍ക്കാരിന്റെ നിലപാട് ബോധ്യപ്പെട്ടുവെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി. പെന്ഷന് വേണ്ടി അപേക്ഷ നല്‍കിയവര്‍ക്ക് പെന്ഷന് ലഭിക്കാത്തതും യോഗത്തില്‍ ചര്‍ച്ചയായി.
സര്‍ക്കാര്‍ ഇടയ്ക്കിടെ നയംമാറ്റം നടത്തുന്നത് കാരണം അപേക്ഷകളില്‍ തീര്‍പ്പ് കല്പ്പിക്കാന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിനോട് പ്രതിപക്ഷം യോജിച്ചു. ഇക്കാര്യത്തില്‍ കൗണ്‍സില്‍ യോഗം എല്ലാ അപേക്ഷകളിലും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന് അനുസരിച്ച് തീരുമാനമെടുക്കാമെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. പലര്‍ക്കും ചില നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പെന്ഷന് നിഷേധിക്കുന്നതും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ മാര്ട്ടിന് ജോര്‍ജ്ജ്, സുരേഷ് ബാബു എളയാവൂര്, പി.കെ. രാഗേഷ്, പി. ഇന്ദിര, രവീന്ദ്രന്, അന്‍വര്‍, എസ്. ഷഹീദ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: