സിഡ്നി: ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും റണ്‍സ്് നേടാന്‍ വിഷമിച്ച സ്റ്റീവ് സ്മിത്ത് മൂന്നാം ടെസ്റ്റില്‍ സെഞ്ചുറിയടിച്ച്് ഫോം വീണ്ടെടുത്തു. 226 പന്തില്‍ 131 റണ്‍സ് കുറിച്ചു. പതിനാറ് ബൗണ്ടറി ഉള്‍പ്പെട്ട ഇന്നിങ്സ്. ഇതോടെ ടെസ്റ്റ്് ക്രിക്കറ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ സ്മിത്ത് വിരാട് കോഹ് ലിക്കൊപ്പം എത്തി. ഇരുവര്‍ക്കും 27 ടെസ്റ്റ് സെഞ്ചുറികള്‍ വീതമുണ്ട്. ഏറ്റവും വേഗത്തില്‍ 27 ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് സ്മിത്ത്്. 136 ഇന്നിങ്ങ്സിലാണ് സ്മിത്ത്് ഈ നേട്ടം കൈവരിച്ചത്. ഡോണ്‍ ബ്രാഡ്മാനാണ് ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച ബാറ്റ്സ്മാന്. എഴുപത് ഇന്നിങ്സുകളില്‍ 27 സെഞ്ചുറി . 141 ഇന്നിങ്സുകളില്‍ ഈ നേട്ടം സ്വന്തമാക്കിയ സച്ചിന് ടെന്‍ഡുല്‍ക്കറും വിരാട് കോഹ്ലിയുമാണ് സ്മിത്തിന് പിന്നില്‍.
റണ്‍വേട്ടയില്‍ സ്മിത്ത് കോഹ്ലിയെ മറികടന്നു. സ്മിത്തിന് നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 7368 റണ്‍സായി. അതേസമയം കോഹ്ലിക്ക് 7318 റണ്‍സാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: