അമരാവതി: ആന്ധ്രപ്രദേശില്‍ ഹിന്ദുക്ഷേത്രങ്ങള്ക്കെതിരെയുള്ള ആക്രമണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയ്ക്ക് ബിജെപിയുടെ അന്ത്യശാസനം. ഇതുവരെ പല ക്ഷേത്രങ്ങലും ആക്രമിക്കപ്പെട്ടിട്ടും അവര്‍ക്കെതിരെ ഒരു തരത്തിലും നടപടിയെടുത്തില്ലെന്നും ബിജെപി രാജ്യസഭാ എംപിയും നേതാവുമായ ജിവിഎല്‍ നരസിംഹറാവു അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം രാമക്ഷേത്രമായ രാമതീര്ത്ഥത്തിലെ കോതണ്ഡരാമ ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നു. ഇവിടുത്തെ ശ്രീരാമവിഗ്രഹത്തിന്റെ തല അറുക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ അന്വേഷണം നടത്താനോ അക്രമികളെ കണ്ടുപിടിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല- അദ്ദേഹം കുറ്റപ്പെടുത്തി.
ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം നടന്നപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ താല്പര്യം കാണിച്ച ജഗന് സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഹൈന്ദവക്ഷേത്രങ്ങളുടെ മേലുള്ള ആക്രമണത്തെ കണ്ടില്ലെന്ന് നടിക്കുന്നത്?- നരസിംഹ റാവു ചോദിച്ചു.
അതേ സമയം ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ആന്ധ്ര്യില് അടിക്കടി ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിജയവാഡയിലെ സീതാറാം ക്ഷേത്രത്തിലെ സീതാ വിഗ്രഹം അക്രമികള്‍ തകര്‍ത്തിരുന്നു. ജനവരി 1ന് രാജമണ്ഡ്രിയിലെ സുബ്രഹ്മണ്യക്ഷേത്രത്തിലെയും വിഘ്നേശ്വരക്ഷേത്രത്തിലെയും വിഗ്രഹങ്ങള്‍ സമാനമായ രീതിയില്‍ തകര്‍ത്തിരുന്നു. ഏകദേശം 128 ക്ഷേത്രങ്ങള്‍ കഴിഞ്ഞ 19 മാസങ്ങളിലായി ആന്ധ്രയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: