ന്യൂദല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തിന് കൂടുതല്‍ വേഗവും തീവ്രതയും കൈ വരുന്നു. രാജ്യമൊട്ടാകെ ജനകോടികള്‍ക്ക് നല്‍കാനുള്ള കൊേറാണ വാക്സിന് വിവിധ സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ അന്തിമ രൂപരേഖയായി. ഇന്നു മുതല്‍ ഇത് അയച്ചു തുടങ്ങിയേക്കുമെന്നാണ് സൂചന. വിമാനങ്ങളിലാകും ഇവ എത്തിച്ചു നല്‍കുക.
വാക്സിന് വിതരണത്തിന്റെ ഹബ്ബ് (കേന്ദ്ര ബിന്ദു) പൂനെയായിരിക്കും. വാക്സിന് നിര്‍മിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം പൂനെയാണ്. അവിടെ നിന്നുള്ള യാത്രാ വിമാനങ്ങളുടെ ചരക്ക് അറയിലാകും വാക്സിന് സുരക്ഷിതമായി വയ്ക്കുക. പൂനെ വിമാനത്താവളം വ്യോമ സേനയുടെ കൈവശമായതിനാല്‍ അവരും വാക്സിന് നീക്കത്തിന്റെ ഭാഗമാകും. രാജ്യത്ത് വിമാനത്താവളങ്ങളും എയര്‍ സ്ട്രിപ്പുകളും അടക്കം 41 ലക്ഷ്യങ്ങളുണ്ടാകും, ഒപ്പം വാക്സിന് പ്രാദേശിക കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ നിരവധി മിനി ഹബ്ബുകളും.
ദല്‍ഹിയും കര്ണാലുമാണ് വടക്കേ ഇന്ത്യക്കുള്ള ഹബ്ബുകള്‍. കൊല്‍ക്കത്തയും ഗുവാഹതിയും കിഴക്കന്‍ മേഖലയ്ക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഗുവാഹതി തന്നെ മിനി ഹബ്ബ്. തെക്കേ ഇന്ത്യക്കുള്ള ഹബ്ബുകള്‍ ചെന്നൈയും ഹൈദരാബാദും. മിനി ഹബ്ബുകളില്‍ നിന്നാണ് 41 ലക്ഷ്യങ്ങളിലേക്ക് (ഡെസ്റ്റിനേഷന്‍) വാക്സിന് എത്തിക്കുന്നത്. ഇതില്‍ വ്യോമയാന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും വിപുലമായ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വിമാനത്താവളങ്ങളും സജ്ജമാക്കി വരുകയാണ്.
കൊറോണ വാക്സിന് വിവിധയിടങ്ങളില്‍ എത്തിക്കാന്‍ വ്യോമസേനയുടെ വിമാനങ്ങളും ഉപയോഗിക്കും. സി130, എഎന്‍ 2 തുടങ്ങിയ തരം വലിയ സേനാ വിമാനങ്ങളും ഹെലിക്കോപ്ടറുകളുമാണ് യാത്രാസൗകര്യം കുറവായ മേഖലയില്‍ വാക്സിന് എത്തിക്കാന്‍ ഉപയോഗിക്കുക. 24 മണിക്കൂര്‍ തണുപ്പിച്ചു വയ്ക്കാന്‍ കഴിയുന്ന കണ്ടെയ്നറുകളിലാക്കിയാണ് വാക്സിന് വിമാനങ്ങളില്‍ കയറ്റുക.
ഇന്ന് രാജ്യത്ത് നടത്തുന്ന െ്രെഡ റണ്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്അഡീഷണല് ചീഫ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ തയാറെടുപ്പുകള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ പങ്കെടുത്തു. കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: