പിറവം: പിറവം പോലീസ് സ്റ്റേഷന് സമീപം പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. പിറവം വട്ടപ്പറമ്പില്‍ ശ്യാമളകുമാരി (53) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് കക്കാട് സ്വദേശി ശിവരാജന് എന്ന് വിളിക്കുന്ന ശിവരാമന് (56)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശ്യാമളയുടെ ഭര്‍ത്താവ് കൃഷ്ണന്‍കുട്ടി ജീവിച്ചിരുന്നപ്പോള്‍ തന്നെ ശിവരാമന് വീടുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം ഓട്ടോറിക്ഷയില്‍ ശ്യാമളയുടെ വീട്ടിലെത്തിയ ശിവരാമന്. വീടിനുള്ളില്‍ വെച്ച് ശ്യാമളയെ വെട്ടുകയായിരുന്നു. പുറക് വശത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല. കൊല നടത്തിയശേഷം ശ്യാമളയുടെ ഫോണില്‍നിന്ന് ശ്യാമളയുടെ മൂത്ത മകളെ വിളിച്ച് സംഭവം പറഞ്ഞിരുന്നു. കക്കാടില്‍നിന്ന് മകള്‍ എത്തിയപ്പോഴേയ്ക്കും ശ്യാമള മരിച്ചിരുന്നു.
പിറവത്ത് ഓട്ടോറിക്ഷ ഓടിച്ച് കൊണ്ടിരുന്ന ശിവരാമന് ഇപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു. ശിവരാമന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, പിറവം സ്റ്റേഷന് ഓഫീസര്‍ ഇ.എസ്. സാംസണ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. ധന്യ, അശ്വിന് എന്നിവര്‍ ശ്യാമളയുടെ മക്കളും സന്തോഷ് മരുമകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: