ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അദ്ദേഹത്തിന്റെ ആത്മകഥയിലാണ് ഇക്കാര്യം. നയം സംബന്ധിച്ച് ഞാന്‍ മോദിക്ക് ഉപദേശങ്ങള്‍ നല്‍കാറുണ്ട്. പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുള്ള ആശങ്കകള്‍ മോദി ഞാനുമായി പങ്കുവച്ചിട്ടുമുണ്ട്. മോദി വളരെ വേഗമാണ് വിദേശനയങ്ങള്‍ മനസിലാക്കിയെടുത്തതും. പ്രണബ് കുറിച്ചു.
മോദി നിര്‍ണ്ണായകമായ ജനവിധിയോടെ അധികാരത്തില്‍ എത്തിയയാളാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കാണ് അധികാരവും. അതിനാല്‍ ഒരിക്കലും ഞാന്‍ എന്റെ അധികാരം ലംഘിച്ചിട്ടില്ല. മോദിയുമായി ഭിന്നത ഉണ്ടായിട്ടില്ല എന്നല്ല, ഈ ഭിന്നത എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ രണ്ടു പേര്‍ക്കും വ്യക്തമായി അറിയാമായിരുന്നു.
നോട്ട് നിരോധനക്കാര്യം നേരത്തെ എന്നോട് പറഞ്ഞില്ല. പ്രഖ്യാപനത്തിനു ശേഷമാണ് എന്നെ വന്നു കണ്ട് പിന്തുണ വേണമെന്നു പറഞ്ഞത്. നാടകീയമായി പ്രഖ്യാപനങ്ങള്‍ നടത്തുന്നയാളായതിനാല്‍ ഇതില്‍ ഞാന്‍ അമ്പരന്നില്ല. നോട്ട് നിരോധനം ശക്തമായ നടപടിയായിരുന്നു. പക്ഷെ അത് സമ്പദ് വ്യവസ്ഥയില്‍ താത്ക്കാലികമായ പ്രശ്നം ഉണ്ടാക്കുമെന്ന് ഞാന്‍ മോദിയോട് ചൂണ്ടിക്കാട്ടി. പ്രണബ് കുറിച്ചു. പ്രഭാവമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഇല്ലാതായി എന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് 2014ലെ വന്‍തോല്‍വിക്ക് കാരണം. ഫലം വന്നപ്പോള്‍ ഒരു പാര്‍ട്ടിക്ക് നിര്‍ണ്ണായകമായ വിധി ലഭിച്ചതില്‍ എനിക്ക് ആശ്വാസം തോന്നിയിരുന്നു. എന്നാല്‍ ഒരിക്കല്‍ എന്റെയായിരുന്ന പാര്‍ട്ടിയുടെ തോല്‍വിയില്‍ നിരാശയും തോന്നി. വെറും 44 സീറ്റേ കോണ്‍ഗ്രസിന് ലഭിച്ചുഌളുവെന്ന് വിശ്വസിക്കാന്‍ പോലും ഞാന്‍ ബുദ്ധിമുട്ടി, പ്രണബ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: