കൊട്ടാരക്കര: കാലാവസ്ഥ വ്യതിയാനം മൂലം പകര്‍ച്ചവ്യാധി ഭീഷണിയില്‍ മലയോരമേഖല. വനവാസി കോളനികളിലും തോട്ടം മേഖലയിലും പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.
ഗ്രാമപ്രദേശങ്ങളിലാണ് രോഗങ്ങള്‍ കൂടുതലായി ഉളളത്. ചൂടിനൊപ്പം അസുഖങ്ങള്‍ ബാധിച്ച് ശാരീരികബുദ്ധിമുട്ടുകള്‍ കൂടി ഉണ്ടാകുന്നതോടെ പൊതുജനം എറെ ദുരിതത്തിലാണ്. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും ഇതേവരെ ആരംഭിച്ചിട്ടുമില്ല. അച്ചന്‍കോവില്‍, ചെമ്പനരുവി, കുളത്തൂപ്പുഴ, മുള്ളുമല, വെള്ളംതെറ്റി, കുരിയോട്ടുമല തുടങ്ങിയ വനവാസി കോളനികളും പകര്‍ച്ച വ്യാധി ഭീതിയിലാണ്. ഇവിടങ്ങളിലെ ഫാമിംഗ് കോര്‍പ്പറേഷനിലെ ലയങ്ങളില്‍ താമസിക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല.
പുലര്‍ച്ചെ ഉണ്ടാകുന്ന ശക്തമായ തണുപ്പും ഉച്ചയോടെ അനുഭവപ്പെടുന്ന കഠിനമായ ചൂടും തോട്ടം തൊഴിലാളികള്‍ക്കിടയില്‍ രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്. വനവാസി വിഭാഗത്തിനിടയില്‍ പടരുന്ന രോഗങ്ങള്‍ക്ക് കൃത്യമായി ചികിത്സ പോലും ലഭിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. പത്തനാപുരത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലും പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ആവശ്യാനുസരണം മരുന്നോ ജീവനക്കാരോ ഇല്ലാത്ത സ്ഥിതിയാണ്.
മലയോരപ്രദേശങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് പുനലൂരോ, കൊട്ടാരക്കരയിലോ, പത്തനംതിട്ടയിലോ എത്തിയാല്‍ മാത്രമേ ചികിത്സ ലഭ്യമാകൂ. ഇതുകാരണം പലരും ആശുപത്രികളില്‍ പോകാനും മടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: