പാലക്കാട്: നാടിന്റെ പൊതുവായ വികസനമാണ് ബിജെപി ലക്ഷ്യമാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. തദ്ദേശസ്വയംഭരണ സ്ഥാപന വിജയികള്‍ക്ക് ബിജെപി ജില്ലാ കമ്മിറ്റി നല്കിയ അനുമോദനവും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീട്, വെള്ളം, റോഡ് ഈ പശ്ചാത്തല സൗകര്യം ഒരുക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷത്തെ ബിജെപി നേതൃത്വത്തിലുള്ള പാലക്കാട് നഗരസഭയുടെ പ്രവര്‍ത്തന മാതൃക പിന്തുടരണമെന്നാണ് താന്‍ എല്ലായിടത്തും ആവശ്യപ്പെടുന്നത്.
അഴിമതി രഹിതവും സുതാര്യവുമായ വികസനം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതിന് ജനങ്ങള്‍ നല്കിയ അംഗീകരമാണ് ബിജെപി ഭൂരിപക്ഷത്തോടെ പാലക്കാട് നഗരസഭയില്‍ വിജയിക്കാന്‍ ഇടയാക്കിയത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം ചെവി കൊടുക്കുന്ന സമീപനം ബിജെപി മെമ്പര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
വീടില്ലാത്ത ആരും ഉണ്ടാവരുതെന്ന കാഴ്ചപ്പാടാണ് മോദി സര്‍ക്കാരിനുള്ളത്. 2024 ആകുമ്പോഴേക്കും എല്ലാവര്ക്കും കുടിവെള്ളം എത്തിക്കുവാനും ലക്ഷ്യമിടുന്നുണ്ട്. ജില്ലയില്‍ ഇപ്പോഴും നാലരലക്ഷത്തോളം വീടുകളില്‍ കുടിവെള്ള കണക്ഷന് ലഭ്യമാകാനുണ്ട്. കാര്‍ഷിക മേഖല വികസിക്കണമെങ്കില്‍ റോഡും, വൈദ്യുതിയും അനിവാര്യമാണ്. അധികാര വികേന്ദ്രീകരണം സംസ്ഥാനത്ത് നടപ്പിലാക്കിയെന്ന് പറയുന്നുണ്ടെങ്കിലും അത് ചിലരില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണ്. കരാറുകാരില്‍ നിന്നും പങ്ക് കൈപ്പറ്റുന്ന അഴിമതിക്കാരെ തുടച്ചുനീക്കിയാല്‍ വികസനത്തില്‍ മുന്നോട്ട് പോകാന്‍ കഴിയും.
കാര്‍ഷിക ജില്ലയായ പാലക്കാടിന് അവകാശപ്പെടാന്‍ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടെങ്കിലും പശ്ചാത്തല സൗകര്യത്തില്‍ പിന്നിലാണ്. ഇതിന് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുഭാവ പൂര്‍വ്വമായ സമീപനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷനായി.
ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട 168 ബിജെപി മെമ്പര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ചടങ്ങില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പ്രിയ, വൈസ് ചെയര്മാന് അഡ്വ.ഇ. കൃഷ്ണദാസ്്, ബ്ലോക്ക് മെമ്പര്‍മാരായ കലാകണ്ണന്, കെ.എസ്. അജിത്ത് ,ഛത്തീസ്ഗഡ് സ്വദേശിനിയും സൈനികന്റെ ഭാര്യയും പാലത്തുള്ളിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന ജ്യോതി വികാസിനെയും കേന്ദ്രമന്ത്രി ചടങ്ങില്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: