ഇരിട്ടി: പ്രിന്‍സിപ്പലും അധ്യാപകരുമില്ലാതെ ആറളം ഫാം ഹയര്‍ സെക്കïറി സ്കൂള്‍. ഭൂരിഭാഗവും വനവാസി കുട്ടികളാണ് ഇവിടുത്തെ പഠിതാക്കള്‍. പൊതുപരീക്ഷയ്ക്ക് മുന്നോടിയായി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ക്ലാസുകളാരംഭിച്ചെങ്കിലും ഇവിടെ പഠിപ്പിക്കാന്‍ അധ്യാപകരും പ്രിന്സിപ്പാളുമില്ലാതെ ആദ്യ ദിനം തന്നെ പുതിയ പ്രതീക്ഷകളുമായി സ്കുളിലെത്തിയ വിദ്യാര്‍ത്ഥികള്‍ നിരാശരായി മടങ്ങി.
അടിയന്തിരമായി അധ്യാപകരേയും പ്രിന്‍സിപ്പാളിനെയും നിയമിച്ച് സ്കൂളിന്റെ അക്കാദമിക്ക് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അറിയിച്ചു. ഫാം സ്കൂളിലെ ഹയര്‍സെക്കïറിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് അധ്യാപകരില്ലാത്തത് മൂലം പഠനം നടത്താന്‍ പറ്റാതെ ആദ്യ ദിനം തന്നെ ദുരിതത്തിലായത്. കോമേഴ്സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 104 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 90 ശതമാനത്തിലേറെ വിദ്യാര്‍ത്ഥികള്‍ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിലെ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ക്കാവട്ടെ ഓണ്‍ലൈന്‍ വഴിയോ ടെലിവിഷന്‍ വഴിയോ ഉള്ള യാതൊരുവിധ സംവിധാനവും ഇല്ലാഞ്ഞതിനാലും അധ്യാപകരുടെ അഭാവം മൂലവും വേണ്ടത്ര രീതിയില്‍ ഓണ്‍ ലൈന്‍ പഠനവും ഇതുവരെ ലഭിച്ചിട്ടുമില്ല.
മൊബൈലും, ടിവിയും മറ്റ് സംവിധാനങ്ങളും ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്കായി പ്രത്യേക സംവിധാനമൊരുക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതിനുള്ള സംവിധാനം കൊവിഡ് കാലത്ത് ഫാമിനുള്ളില്‍ വേïത്ര പ്രയോജനകരമായി നടന്നിട്ടുമില്ല. ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവന്‍ അധ്യാപകരും താല്‍ക്കാലിക ജീവനക്കാരായതിനാല്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തോടെ അവരുടെ സേവന കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഫാം സ്ക്കൂളില്‍ പ്രതിസന്ധി ഉടലെടുത്തത്. കാലാവധി അവസാനിച്ചവര്‍ക്ക് അത് ദീര്‍ഘിപ്പിച്ചു നല്‍കുന്നതിനോ പകരം അധ്യാപകരെ നിയമിക്കാനോ അധികൃതര്‍ തയ്യാറായില്ല. ഇതാണ് വിദ്യാര്‍ത്ഥികളുടെ പഠനം ത്രിശങ്കുവിലാക്കിയത്. വെള്ളിയാഴ്ച ഹയര്‍ സെക്കണ്ടറി സ്കൂളിലെത്തിയ പ്ലസ്ടു വിഭാഗത്തിലെ കുട്ടികള്‍ക്ക് ബിആര്‍സിയില്‍ നിന്നെത്തിയ അധ്യപകര്‍ ക്ലാസെടുത്തെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കത് പ്രയോജനകരമായില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
സ്കൂളില്‍ ആവശ്യമായ അധ്യാപകരേയും ജീവനക്കാരേയും നിയമിക്കണമെന്നാവശ്യപ്പെട്ട് പിടിഎ ‘ഭാരവാഹികളുടെ നേത്യത്വത്തില്‍ രക്ഷിതാക്കള്‍ നിരവധി തവണ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. താല്‍ക്കാലികാടിസ്ഥാനത്തിലെങ്കിലും അധ്യാപകരെ നിയമിച്ച് ഇതിന് ഉടന്‍ പരിഹാരം കാണണമെന്നാണ് പിടിഎ ‘ഭാരവാഹികള്‍ രക്ഷിതാക്കളും പറയുന്നത്. ഇല്ലാത്തപക്ഷം അധ്യാപകരെ നിയമിക്കുംവരെ ശക്തമായ പ്രക്ഷോഭ‘ പരിപാടികളുമായി മുന്നോട്ട് പോകാനാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടേയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: