വാസ്ക്കോ: ഇതാദ്യമായി ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറിയ ഈസ്റ്റ് ബംഗാള്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ വിജയം. ഏഴാം സീസണിന്റെ തുടക്കം മുതല്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഈസ്റ്റ് ബംഗാള്‍ ഒടുവില്‍ എട്ടാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തി. പില്കിങ്ടന്, മഗോമ, എനോബാക്കരേ എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി ഗോളുകള്‍ നേടിയത്്. ഓഡീഷയുടെ ഏക ഗോള്‍ ബ്രസീലിയന്‍ താരം ഡിഗോ മൗറീസിയോയുടെ ബൂ്ട്ടില് നിന്നാണ് പിറന്നത്.
ഈ വിജയത്തോടെ ഈസ്റ്റ് ബംഗാള്‍ പോയിന്റ് നിലയില്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം എത്തി. ഇരു ടീമുകള്‍ക്കും എട്ട് മത്സരങ്ങളില്‍ ആറു പോയിന്റ് വീതമുണ്ട്്. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തും ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്തുമാണ്. അതേസമയം ഒഡീഷ എട്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റുമായി ഏറ്റവും പിന്നിലാണ്. ഈ സീസണില്‍ ഇതുവരെ വിജയം നേടാത്ത ഏക ടീമാണ് ഒഡീഷ.
കളിയുടെ തുടക്കം മുതലേ ഈസ്റ്റ് ബംഗാള്‍ മികച്ച കളി പുറത്തെടുത്തു. പന്ത്രണ്ടാം മിനിറ്റില്‍ ആദ്യ ഗോളും കുറിച്ചു. പില്കിങ്ടണാണ്് സ്കോര്‍ ചെയ്തത്്. വലത് ഭാഗത്ത് നിന്ന് രാജു ഗെയ്ക്ക്വാദിന്റെ ത്രോ ക്ലിയര്‍ ചെയ്യുന്നതില്‍ ഓഡീഷ പ്രതിരോധം പരാജയപ്പെട്ടു. ബോക്സിലേക്ക്്് ഉയര്‍ന്നുവന്ന പന്ത് ഹെഡ്ഡറിലൂടെ പില്കിങ്ടണ് വലയിലാക്കി. ഇരുപത്തിയേഴ്സ് മിനിറ്റുകള്‍ക്കുശേഷം ഈസ്റ്റ് ബംഗാള്‍ രണ്ടാം ഗോളും നേടി. വിഷമകരമായ ഒരു ആംഗിളില്‍ നിന്ന്് ജാക്വസ് മഗോമയാണ് ഗോള്‍ നേടിയത്. മാറ്റി സ്റ്റീന്മാന് നല്കിയ പാസുമായി ഒറ്റയ്ക്ക്് മുന്നേറിയ മഗോമ മികച്ചൊരു ഷോട്ടിലൂടെ പന്ത് ഗോള്‍വര കടത്തിവിട്ടു. ആദ്യ പകുതിയില്‍ 2- 0 ന് ഈസ്റ്റ് ബംഗാള്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഒഡീഷ തകര്‍ത്തുകളിച്ചു. ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാനായില്ല. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ ഈസ്റ്റ് ബംഗാള്‍ മൂന്നാം ഗോളും കുറിച്ചു. ബ്രൈറ്റ് എനോബാക്കരേയാണ് ഇത്തവണ ലക്ഷ്യം കണ്ടത്.
തൊട്ടു പിന്നാലെ ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോളും പിറന്നു. ഇഞ്ചുറി ടൈമില്‍ ഡിഗോ മൗറീസിയോയാണ് ഗോള്‍ നേടിയത്. മാനുവല്‍ ഓണ്‍വു ബോക്സിലേക്ക് മറിച്ച പന്ത് പിടിച്ചെടുത്ത ഡിഗോ മൗറീസിയോ ഗോള്‍ വലയിലേക്ക് തിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: